Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖുർആൻ കത്തിക്കൽ;...

ഖുർആൻ കത്തിക്കൽ; സ്വീഡിഷ്​ അംബാസഡറെ വിളിച്ചുവരുത്തി

text_fields
bookmark_border
ഖുർആൻ കത്തിക്കൽ; സ്വീഡിഷ്​ അംബാസഡറെ വിളിച്ചുവരുത്തി
cancel

ദുബൈ: വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തിൽ യു.എ.ഇയിലെ സ്വീഡിഷ്​ അംബാസഡർ ലിസലോട്ട്​ ആൻഡേഴ്​സനെ വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ്​ കൈമാറി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ്​ ഖുർആൻ അവഹേളന സംഭവത്തിൽ അംബാസഡറെ വിളിച്ചുവരുത്തി യു.എ.ഇ പ്രതിഷേധമറിയിക്കുന്നത്​. നിരീശ്വരവാദിയെന്ന്​ സ്വയം പരിചയപ്പെടുത്തുന്ന ഇറാഖി പൗരന്​ വ്യാഴാഴ്ച ഖുർആൻ കത്തിക്കാൻ സ്വീഡിഷ്​ അധികൃതർ അനുമതി നൽകിയിരുന്നു.

ഇയാൾ ഇറാഖ്​ എംബസിക്ക്​ മുന്നിലെത്തി ഖുർആൻ കത്തിച്ചില്ലെങ്കിലും അവഹേളിക്കുന്ന രീതിയിൽ പെരുമാറുകയുണ്ടായി. ഈ സാഹചര്യത്തിലാണ്​ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്​. സ്വീഡൻ തുടർച്ചയായി ഖുർആൻ അവഹേളനത്തിന്​ അനുമതി നൽകുന്നതിൽ ശക്​തമായ പ്രതിഷേധമാണ്​ വിദേശകാര്യ മന്ത്രാലയം കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്​.

കഴിഞ്ഞ മാസം സ്​റ്റോക്​ഹോമിലെ പള്ളിക്ക്​ പുറത്ത്​ ഒരാൾ അധികൃതരുടെ അനുമതിയോടെ ഖുർആൻ കത്തിച്ചിരുന്നു. ഈദുൽ അദ്​ഹ സമയത്ത്​ നടന്ന ഈ സംഭവത്തിൽ പ്രതിഷേധമറിയിക്കാനാണ്​ നേരത്തെ അംബാസഡറെ വിളിച്ചുവരുത്തിയത്​. ഖുർആൻ അവഹേളിച്ച സംഭവത്തിൽ വിവിധ അറബ്​ രാജ്യങ്ങൾ ശക്​തമായ പ്രതിഷേധമാണ്​ രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swedishquran burningu.a.e
News Summary - quran burning- u.a.e
Next Story