Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖു​ര്‍ആ​ന്‍ വി​ജ്ഞാ​ന...

ഖു​ര്‍ആ​ന്‍ വി​ജ്ഞാ​ന പ​രീ​ക്ഷ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം

text_fields
bookmark_border
poster release
cancel
camera_alt

യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ര്‍ആ​ന്‍ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ നി​ര്‍വ​ഹി​ക്കു​ന്നു

ദു​ബൈ: വി​ശു​ദ്ധ ഖു​ര്‍ആ​ന്‍ പ​ഠ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​ര്‍ ഖു​ര്‍ആ​ന്‍ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ പ്ര​ഖ്യാ​പ​ന​വും, പോ​സ്റ്റ​ര്‍ ​പ്ര​കാ​ശ​ന​വും യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ നി​ര്‍വ​ഹി​ച്ചു. മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി​യു​ടെ ഖു​ര്‍ആ​ന്‍ ത​ഫ്‌​സീ​റി​ലെ മു​ഖ​വു​ര​യും ഒ​ന്നാ​മ​ത്തെ അ​ധ്യാ​യ​മാ​യ സൂ​റ​ത്തു​ല്‍ ഫാ​ത്തി​ഹ​യു​മാ​ണ് പ​രീ​ക്ഷ സി​ല​ബ​സ്. 2024 ജൂ​ണ്‍ 9ന് ​വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ​യും അ​ല്‍മ​നാ​ര്‍ സെ​ന്റ​റി​ന്റെ​യും കീ​ഴി​ലു​ള്ള വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷ. പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ണ്‍ലൈ​ന്‍ വ​ഴി​യും പ​രീ​ക്ഷ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഖു​ര്‍ആ​ന്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ആ​ശ സ​ഫീ​ന, ഷെ​റി​ല്‍ (ഷാ​ര്‍ജ) ഹ​സ്‌​ന, സി​താ​ര (ദേ​ര), മു​ജീ​ബ്, അ​ബ്ദു​ല്ല ബി​ന്‍ മു​ജീ​ബ് (ഖി​സൈ​സ്) സ​ഖ്യം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. യു.​എ.​ഇ സെ​ന്റ​റി​ന്റെ കീ​ഴി​ല്‍ വി​വി​ധ യൂ​നി​റ്റു​ക​ളി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത ഇ​രു​പ​തോ​ളം വ​രു​ന്ന മ​ത്സ​രാ​ർ​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ള്‍ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് എ.​പി അ​ബ്ദു​സ്സ​മ​ദ്, ജ​ന. സെ​ക്ര​ട്ട​റി ഹു​സൈ​ന്‍ ഫു​ജൈ​റ വി​ത​ര​ണം ചെ​യ്തു. അ​ബ്ദു​ല്‍ വാ​ഹി​ദ് മ​യ്യേ​രി, അ​ലി അ​ക്ബ​ര്‍ ഫാ​റൂ​ഖി, മു​ജീ​ബ് എ​ക്‌​സ​ല്‍, റി​നാ​സ് ചെ​ട്ടി​യാ​ങ്ക​ണ്ടി എ​ന്നി​വ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsQuran Knowledge TestPoster Publication
News Summary - Quran Knowledge Test Poster Publication
Next Story