അൽ ഖവാനീജിൽ ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു
text_fieldsദുബൈ: വിശുദ്ധ ഖുർആൻ അടുത്തറിയുന്നതിന് ഉപകരിക്കും വിധം തയാറാക്കിയ ഖുര്‍ആന്‍ പാര് ക്ക് പൊതുജനങ്ങൾക്കായി തുറന്നു. അൽ ഖവാനീജ് ഏരിയയിൽ നിർമിച്ച പാർക്കിൽ ഖുർആനിൽ പ രാമര്ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണുള്ളത്.
ദുബൈ നഗരസഭയുടെ വേറിട ്ട പദ്ധതിയാണിത്. പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ നിർദേശിക്കുന്ന കാര്യങ്ങള്‍ പാര്‍ക്കിലുണ്ട്. ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും 60 ഹെക്ടറിൽ പണിത പാര്‍ക്കിലുണ്ട്. വാഴത്തോട്ടം, ഒലീവ്, മാതളം, പഴം, തണ്ണിമത്തൻ, അത്തി, മുന്തിരി, പലതരം ഉള്ളികള്‍, ഗോതമ്പ്, ഇഞ്ചി, കക്കരി, പുളി തുടങ്ങി 54 തരം സസ്യങ്ങൾ പാര്‍ക്കില്‍ വിളയിക്കുന്നുണ്ട്.
സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ കുടകള്‍ക്ക് കീഴില്‍ ഇരിപ്പിടങ്ങള്‍, വൈഫൈ, മൊബൈൽ ചാർജ് ചെയ്യാൻ പ്രത്യേക സ്ഥലം, സൗരോർജ സംവിധാനം എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക രീതിയിൽ നിർമിച്ച ഗുഹകളും ഇവിടുണ്ട്. കാർഷിക വിളകളെ സംബന്ധിച്ച് അറബിക്കിലും ഇംഗ്ലീഷിലും വിശദീകരണമുള്ള ഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
പാർക്കിലേക്കുള്ള പ്രവേശന നിരക്ക് പരമാവധി പത്ത് ദിർഹമായിരിക്കും. 24 മണിക്കൂറും സന്ദർശകരെ സ്വീകരിക്കുന്ന ചെറുപാർക്കുകളും അനുബന്ധമായി നിർമിച്ചിട്ടുണ്ട്. ഇവിടെ പ്രവേശനം സൗജന്യമാണ്. പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് കളിക്കാനായി രണ്ട് പാർക്കുകളുണ്ട്. കൂടാതെ ഉംറ കോർണർ, ഒൗട്ട്ഡോർ തിയറ്റർ, ഫൗണ്ടൻ, ശൗചാലയങ്ങൾ, ചില്ല് കെട്ടിടം, തടാകം, സൈക്കിൾ ട്രാക്ക്, റണ്ണിങ് ട്രാക്, മണലിട്ട നടപ്പ് വഴികൾ തുടങ്ങിയവയും പാർക്കിെൻറ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.