Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖുർആൻ പാരായണമത്സരം:...

ഖുർആൻ പാരായണമത്സരം: മലയാളികൾക്ക് മികച്ച വിജയം

text_fields
bookmark_border
Quran recitation competition
cancel
camera_alt

ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഷെ​യ്ഫ് അ​ലി സി​ദ്ദീ​ഖ്‌, ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച ഷ​റി​ൻ ഫാ​ത്തി​മ, മൂ​ന്നാം സ്ഥാ​നം നേ​ടി​യ മു​ഹ​മ്മ​ദ് ആ​ഷി​ക് എ​ന്നി​വ​ർ

ദു​ബൈ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത അ​ബ്ദു​ല്ല എ​ജു​ക്കേ​ഷ​ന​ൽ അ​ക്കാ​ദ​മി​യു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെൻറ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​ര​നാ​യ ഷെ​യ്ഫ് അ​ലി സി​ദ്ദീ​ഖ്‌, ഷ​റി​ൻ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് ആ​ഷി​ഖ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 40ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പാ​രാ​യ​ണ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച ഷെ​യ്ഫ് അ​ലി കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​യാ​ണ്.

സി​ദ്ദീ​ഖ്-​സ​റീ​ന അ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ഷ​റി​ൻ ഫാ​ത്തി​മ ദു​ബൈ സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ബ​ഷീ​ർ-​സ​ഫീ​റ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. മൂ​ന്നാം സ്ഥാ​നം നേ​ടി​യ മു​ഹ​മ്മ​ദ് ആ​ഷി​ഖ് അ​ബ്ദു​ൽ ജ​ലീ​ൽ-​ന​ബീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. വി​ജ​യി​ക​ൾ​ക്ക് മി​ക​ച്ച കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. ഒ​റ്റ​പ്പാ​ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്ദു​ല്ല എ​ജു​ക്കേ​ഷ​ൻ അ​ക്കാ​ദ​മി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം ഖു​ർ​ആ​ൻ പ​ഠ​നം ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsquran
News Summary - Quran recitation competition
Next Story