അൽ അൻസാരി എക്സ്ചേഞ്ചിന്റെ ബ്രാൻഡ് അംബാസഡറായി മാധവൻ
text_fieldsഅൽ അൻസാരി എക്സ്ചേഞ്ചിന്റെ ബ്രാൻഡ് അംബാസഡറായി മാധവൻദുബൈ: അൽ അൻസാരി എക്സ്ചേഞ്ചിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി നടൻ ആർ. മാധവൻ. ദുബൈയിൽ നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചു. സ്ഥാപനത്തിന്റെ ബ്രാൻഡ് മൂല്യം കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടാണ് മാധവന്റെ നിയമനം.
മാധവനെ ബ്രാൻഡ് അംബാസഡറാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അൽ അൻസാരി എക്സ്ചേഞ്ച് ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് ബിതാർ പറഞ്ഞു. ഇന്ത്യൻസിനിമയിൽ സ്വന്തം പേര് എഴുതിച്ചേർത്ത മാധവനുമായുള്ള സഹകരണം അൽ അൻസാരി എക്സ്ചേഞ്ചിന്റെ പ്രശസ്തി വ്യാപിപ്പിക്കാനും ബ്രാൻഡ് മൂല്യം വർധിപ്പിക്കാനും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ വിശ്വാസ്യതനേടിയ സ്ഥാപനമാണ് അൽ അൻസാരി എക്സ്ചേഞ്ചെന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മാധവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.