ഹരിതവർണമേകാൻ റാബിറ്റ് ഫൂട്ട് ഫേൺ
text_fieldsവീട്ടിലെ ഉദ്യാനത്തിന് പച്ചപ്പ് ഇഷ്ടമുള്ളവർക്ക് വളർത്താൻ പറ്റിയ ചെടിയാണ് ഫെർണുകൾ. പച്ച നിറം കണ്ണിന് കുളിർമ നൽകുന്നതാണ്. ഫെർണുകൾ പല തരമുണ്ട്. എല്ലാ ഫെർണുകളുടെയും സംരക്ഷണം ഒരുപോലെ ആണ്. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടികളാണ് ഫെർണുകൾ. മിസ്റ്റിങ് ചെയ്യുന്നത് ഫെർണുകളുടെ പച്ച നിറം നഷ്ടമാകാതെ സൂക്ഷിക്കും. റാബിറ്റ് ഫൂട്ട് ഫേൺ എന്ന പേര് വന്നത് തന്നെ ഈ ഫെർണിന്റെ വേര് അല്ലെങ്കിൽ മൂലകാണ്ഡം മണ്ണിന്റെ മുകളിൽ വരുന്നത് കൊണ്ടാണ്. ആ വേരുകൾ കണ്ടാൽ മുയലിന്റെ കാല് പോലെ തോന്നും. നമുക്ക് ഈ ഫെർണിനെ നല്ലൊരു ഹാങ്ങിങ് പോട്ടിൽ വളർത്തിയെടുക്കാം. ഇതൊരു എപ്പിഫൈറ്റ് ഫേൺ ആണ്. എപ്പിഫൈറ്റ് എന്നാൽ വേറൊരു ചെടി അല്ലെങ്കിൽ വൃക്ഷത്തിൽ വളരാൻ പറ്റുന്നത് എന്നാണർഥം. എന്നാൽ ആ വൃക്ഷത്തിൽ നിന്ന് അതിന്റെ ആഹാരം വലിച്ചെടുക്കുകയില്ല. പോട്ടി മിക്സ് എല്ലാം സാധാരണ ചെടികളെ പോലെ തന്നെ ഗാർഡൻ സോയിൽ ചാണകപ്പൊടി ചകിരിച്ചോറ് എന്നിവ മിക്സ് ചെയ്ത് നമുക്ക് നടാം. എല്ലുപൊടിയും മറ്റു വളങ്ങളും അതിന് സമാസമം ചേർക്കാവുന്നതാണ്. ഫേൺസ് എപ്പോഴും ആഴം കുറഞ്ഞ ചട്ടിയിൽ വെക്കുന്നതാണ് നല്ലത്. വേരുകൾ അധികം താഴേക്ക് പോകുകയില്ല. ഇതിന്റെ വേര് വെച്ച് നമുക്ക് വളർത്തിയെടുക്കാവുന്നതാണ്. വെള്ളം കൂടാനും കുറയാനും പാടില്ല. വെള്ളം കുറഞ്ഞു പോയാൽ അതിന്റെ പച്ചപ്പ് നഷ്ടപ്പെടും. വെള്ളം കൂടിയാൽ ചീഞ്ഞു പോവുകയും ചെയ്യും. മണ്ണിന്റെ നനവ് നോക്കി വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. രണ്ടു വർഷമായാൽ നമുക്ക് ഇതിനെ റീപോട്ട് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.