Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിര്‍മാണമേഖലയിലെ...

നിര്‍മാണമേഖലയിലെ മോഷണത്തിനെതിരെ റാക് പൊലീസ് പ്രചാരണം

text_fields
bookmark_border
നിര്‍മാണമേഖലയിലെ മോഷണത്തിനെതിരെ റാക് പൊലീസ് പ്രചാരണം
cancel
camera_alt

നിര്‍മാണ മേഖലയിലെ മോഷണത്തിനെതിരെ റാക് കമ്യൂണിറ്റി പൊലീസി​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണം

റാസല്‍ഖൈമ: നിര്‍മാണ മേഖലയിലെ വസ്തുവകകളുടെ കവര്‍ച്ചക്കെതിരെ റാക് കമ്യൂണിറ്റി പൊലീസ് പ്രചാരണം. നിര്‍മാണ കമ്പനികള്‍ക്കൊപ്പം ഉടമകളുടെയും ശ്രദ്ധ ഈ മേഖലയില്‍ പ്രധാനമാണെന്ന് കമ്യൂണിറ്റി പൊലീസ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. റാഷിദ് മുഹമ്മദ് അല്‍ സല്‍ഹാദി അഭിപ്രായപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍നിന്ന് നിര്‍മാണ സാമഗ്രികളും അനുബന്ധ സാധനങ്ങളും മോഷണം പോകുന്നതായി പരാതി ലഭിക്കുന്നുണ്ട്.

മോഷ്​ടാക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം ഈ മേഖലയില്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പ്രചാരണത്തി​െൻറ ഭാഗമായി 500 നിര്‍മാണ മേഖലകൾ സന്ദര്‍ശിച്ചതായി കമ്യൂണിറ്റി ബോധവത്കരണ വകുപ്പ് മേധാവി കേണല്‍ അബ്​ദുല്ല അബ്​ദുറഹ്മാന്‍ അല്‍ സാബി പറഞ്ഞു. സഹായം ആവശ്യമുള്ളവര്‍ക്ക് 901 നമ്പറില്‍ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsconstruction sectorRack police
Next Story