റാക്ട ഇനി സമ്പൂര്‍ണ 'സ്മാര്‍ട്ട്'
text_fieldsറാസല്‍ഖൈമ: ഗതാഗത-ആശയ വിനിമയത്തിനായി റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട) നടപ്പാക്കിവന്ന സ്മാര്‍ട്ട് കണ്‍ട്രോള്‍ ആൻഡ് മോണിറ്ററിങ് സെന്‍ററുമായി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് മീറ്ററുകളുടെയും നിരീക്ഷണ കാമറകളുടെയും പ്രതിഷ്ഠാപന പ്രവൃത്തികള്‍ നൂറു ശതമാനവും പൂര്‍ത്തിയായതായി അധികൃതര്‍. ടാക്സികളും ബസുകളും വഴിയുള്ള ഗതാഗത സേവനം കാര്യക്ഷമമാക്കുകയും സമൂഹത്തിന് ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായ സുരക്ഷ ഉറപ്പുവരുത്തുന്നതുമാണ് സ്മാര്‍ട്ട് പദ്ധതിയുടെ നേട്ടമെന്ന് റാക്ട ഡയറക്ടര്‍ എൻജിനീയര്‍ ഇസ്മായില്‍ ഹസന്‍ അല്‍ ബലൂഷി അഭിപ്രായപ്പെട്ടു.
പൊതുഗതാഗത ബസുകള്‍, ടാക്സികള്‍, സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍, മറൈന്‍ ട്രാന്‍സ്പോര്‍ട്ട്, മിനി ട്രാന്‍സ്പോര്‍ട്ട് തുടങ്ങി റാക്ടക്ക് കീഴിലെ എല്ലാ സംരംഭങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യകളും പ്രോസസ് ഓട്ടോമേഷന്‍റെയും ഉപയോഗം വിപുലീകരിക്കാനും പദ്ധതിയുണ്ട്. മികച്ച സേവനങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റല്‍ ഗതാഗത സേവനങ്ങള്‍ നല്‍കുകയുമാണ് ലക്ഷ്യം.
ടാക്സികള്‍ക്കായുള്ള നവീന സാങ്കേതിക വിദ്യകളിലൊന്നാണ് സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം. ഓരോ ചലനവും 24 മണിക്കൂറും നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇത് സ്മാര്‍ട്ട് സിറ്റി സംവിധാനം മെച്ചപ്പെടുത്താന്‍ സഹായിക്കും. സ്മാര്‍ട്ട് സംവിധാനങ്ങള്‍ രാജ്യത്തിന്‍റെ സുരക്ഷ സംവിധാനവും ഗതാഗത സുരക്ഷയും വര്‍ധിപ്പിക്കുകയും സ്മാര്‍ട്ട് സിറ്റി പദവിയിെലത്തുന്നതിനും സഹായിക്കും.
വാഹനങ്ങളുടെ ട്രിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ചെലവുകളുടെ നിയന്ത്രണം, വാഹനാപകടങ്ങള്‍, പരാതികള്‍, യാത്രക്കിടയില്‍ നഷ്ടപ്പെടുന്ന വസ്തുക്കള്‍, വാഹനത്തിലേക്ക് വേണ്ട ഇന്ധന നടപടിക്രമങ്ങള്‍ തുടങ്ങിയവ സുഗമമാക്കുന്നതിന് സ്മാര്‍ട്ട് പദ്ധതി നൂറു ശതമാനം ലക്ഷ്യം കൈവരിച്ചതിലൂടെ സഹായിക്കുമെന്നും ഇസ്മായില്‍ ഹസന്‍ തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.