റേഡിയോ കേരളം 1476: ലോഗോ പ്രകാശനം ചെയ്തു
text_fieldsദുബൈ: ഗൾഫിലെ ഏക മലയാളം എ.എം റേഡിയോ ആയ റേഡിയോ കേരളം 1476 എ.എമ്മിന്‍റെ ലോഗോ പ്രകാശനം ചെയ്തു.
റാസൽ ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖ്ർ അൽ ഖാസിമിയുടെ പ്രൈവറ്റ് സെക്രട്ടറി ഫവാസ് അബ്ദുല്ല അഹ്മദ് ബിൻ ജുമ അൽ തുനൈജി ആണ് ലോഗോ പ്രകാശനം ചെയ്തത്.
ചിങ്ങം ഒന്നിന് റേഡിയോ കേരളം 1476 എ.എമ്മിന്‍റെ ടെസ്റ്റ് ട്രാൻസ്മിഷൻ ആരംഭിച്ചു. അത്തം നാൾ മുതൽ പൂർണതോതിൽ പ്രക്ഷേപണം തുടങ്ങും. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന റേഡിയോ സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങി മിക്ക ഗൾഫ് രാജ്യങ്ങളിലും ലഭ്യമാണ്.
വാർത്തയും വിനോദവും ഇഷ്ടപ്പെടുന്ന ഗൾഫ് മലയാളിക്ക് നാടിന്‍റെ സ്പന്ദനങ്ങളും ഗൃഹാതുര സ്മരണകളും ഒരുപോലെ പകർന്നു നൽകുന്ന റേഡിയോ ആകും ഇതെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
ഗായകനും ആകാശവാണി മുൻ അസിസ്റ്റന്‍റ് സ്റ്റേഷൻ ഡയറക്ടറുമായ ജി. ശ്രീറാം ആണ് സ്റ്റേഷൻ ഹെഡ്. പ്രമുഖ മാധ്യമപ്രവർത്തകൻ എം.വി.നികേഷ്‌കുമാറാണ് വാർത്താവിഭാഗത്തെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.