രാഹുലിന് അനുകൂലമായ വിധി: ഇൻകാസ് ആഘോഷിച്ചു
text_fieldsദുബൈ: രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അയോഗ്യത നീക്കിയ സുപ്രീംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ദുബൈയിൽ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
സുപ്രീംകോടതി വിധി രാജ്യത്തെ ജനാധിപത്യത്തിനും ഭരണഘടന മൂല്യങ്ങൾക്കും ശക്തി പകരുന്നതെന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത ഒ.എ.സി.സി/ഇൻകാസ് ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് കൺവീനറുമായ അഡ്വ. ഹാഷിഖ് തൈക്കണ്ടി പറഞ്ഞു. വൈസ് പ്രസിഡന്റ് സി.എ. ബിജു അധ്യക്ഷത വഹിച്ചു. ഇൻകാസ് ഭാരവാഹികളായ ഉദയവർമ, ബാലകൃഷ്ണൻ അലിപ്ര, അരിഫ് ഉറവിൽ, പോൾ പുവത്തിൽ, റഫീഖ് മട്ടന്നൂർ, റോയി മാത്യു, അൻഷാദ്, ഷൈജു അമ്മാനപാറ, ശംസുദ്ദീൻ വടക്കേക്കാട്, ദിലീപ് കൊല്ലം, റിയാസ് മുണ്ടേരി, അഖിൽ തൊടിക്കളം, സുനിൽ നമ്പ്യാർ, അമൽ താലി, കൃഷ്ണപ്രസാദ്, ഷാഹുൽ കുത്തുപറമ്പ് എന്നിവർ സംസാരിച്ചു. ബി.എ. നാസർ സ്വാഗതവും ലത്തീഫ് പാലക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.