മഴ: ഷാർജയിൽ അഞ്ചു ദിവസത്തിനിടെ 15 അപകടം
text_fieldsഷാർജ: അഞ്ച് ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ ഷാർജയിൽ റിപ്പോർട്ട് ചെയ്തത് 15 അപകടങ്ങൾ. ഈ ദിവസങ്ങളിൽ പൊലീസിന്റെ സെൻട്രൽ ഓപറേഷൻസ് റൂമിലേക്കെത്തിയത് 29,955 ഫോൺ വിളികളാണെന്നും അധികൃതർ വ്യക്തമാക്കി.
മഴയിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ വിവിധ മേഖലകളിൽ പട്രോളിങ് സംവിധാനങ്ങൾ നടപ്പിലാക്കിയിരുന്നു. റേഡിയോ, ടെലിവിഷൻ തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ സുരക്ഷാസന്ദേശങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ചതായി ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡയറക്ടർ മുഹമ്മദ് അല്ലയ് അൽ നഖ്ബി പറഞ്ഞു. അറബിക്, ഇംഗ്ലീഷ്, ഉർദു തുടങ്ങിയ വിവിധ ഭാഷകളിലെ എല്ലാ ഫോൺ വിളികൾക്കും കൃത്യമായി മറുപടിയും സഹായവും നൽകിയെന്ന് കേണൽ ഡോ. ജാസിം ബിൻ ഹദ്ദ അൽ സുവൈദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.