ദുബൈയിൽ മഴ തുടരുന്നു..; റോഡുകളിൽ വെള്ളം
text_fieldsദുബൈ: യു.എ.ഇയുടെ അങ്ങിങ്ങോളം ചൊവ്വാഴ്ചയും കനത്ത മഴ തുടർന്നു. തിങ്കളാഴ്ച ഉച്ചക്ക് തുടങ്ങിയ മഴ ചൊവ്വാഴ്ച വൈകീട്ടുവരെ നീണ്ടു. എന്നാൽ, വൈകീട്ടോടെ പലയിടത്തും മഴ ശമിച്ചു. നിർത്താതെ പെയ്ത മഴയിൽ വെള്ളമുയർന്നതോടെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. ഇതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. എല്ലാ എമിറേറ്റുകളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും താൽക്കാലികമായി അടച്ചു. റാസൽഖൈമയിലെ ജബൽ ജൈസിലേക്കുള്ള റോഡ് അടച്ചതായി റാക് പൊലീസ് അറിയിച്ചു. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലെടുക്കണമെന്നും പൊലീസ് നിർദേശിച്ചു. അതേസമയം, ചില സ്ഥാപനങ്ങൾ ജീവനക്കാർക്ക് വിദൂര ജോലി സംവിധാനം ഏർപ്പെടുത്തി.
വെള്ളക്കെട്ടും ഗതാഗത തടസ്സവുമുള്ളതിനാൽ ഓർഡർ ചെയ്ത ഭക്ഷണം എത്താൻ വൈകിയേക്കുമെന്ന് ഓൺലൈൻ ഭക്ഷണ ഡെലിവറി കമ്പനികൾ ഉപഭോക്താക്കളെ അറിയിച്ചു. പലയിടത്തും ഡെലിവറി തടസ്സപ്പെട്ടിരുന്നു. മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അത്യവശ്യങ്ങൾക്ക് മാത്രമേ വാഹനങ്ങളുമായി പുറത്തിറങ്ങാവൂ എന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഷാർജയിലെ എല്ലാ പാർക്കുകളും തിങ്കളാഴ്ച അടച്ചിരുന്നു.
- വാഹന യാത്രക്കാർ ശ്രദ്ധിക്കാൻ
- അത്യാവശ്യകാര്യങ്ങൾക്ക് മാത്രം വാഹനവുമായി പുറത്തിറങ്ങുക
- ഗ്ലാസ് വൈപ്പറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- ചക്രങ്ങളുടെ അവസ്ഥ പരിശോധിക്കണം
- അമിതവേഗം ഒഴിവാക്കണം
- മഴയുള്ള സമയത്ത് ഹെഡ്ലൈറ്റ് ഉപയോഗിക്കണം
- മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കണം
- റോഡിലെ വേഗപരിധി പാലിക്കണം
- വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുത്
- മൊബൈൽ ഉപയോഗിച്ചുകൊണ്ടോ ഫോട്ടോയെടുത്തുകൊണ്ടോ വാഹനമോടിക്കരുത്
- വഴിയാത്രക്കാരെ ശ്രദ്ധിക്കണം
- പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയോ ലൈൻ മാറുകയോ ചെയ്യരുത്
- ഡെലിവറി ഡ്രൈവർമാർ അമിതവേഗത്തിൽ വാഹനം ഓടിക്കരുത്
- ഡെലിവറി ഡ്രൈവർമാർ ലൈൻ മാറുന്നത് ശ്രദ്ധിക്കണം
- വാഹനം റോഡിന് നടുവിൽ നിർത്തരുത്
- ഇന്ധനം ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണം
- എതിർദിശയിൽ വാഹനം വരുമ്പോൾ ഡിം ലൈറ്റിടണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.