മഴയിൽ തണുത്ത്;തണുപ്പിൽ പുതച്ച് രാജ്യം
text_fieldsദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിത മഴ.ദുബൈയിലെ അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ജുമൈറ, അൽ സഫ, ദുബൈ ഇൻവെസ്റ്റ് പാർക്ക്, അൽ ജദ്ദാഫ്, ദുബൈ സിലിക്കൻ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ മഴ ലഭിച്ചു.
ഇടത്തരം മുതൽ കനത്ത മഴയാണ് ദുബൈയിൽ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബൂദബിയിലെ ചില പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. റാസൽഖൈമ, ഫുജൈറയിലെ അൽ ഇഖ, ഷാർജയിലെ അൽ മദാം, സുഹൈല, ദൈദ് എന്നിവിടങ്ങളിലും ഉമ്മുൽഖുവൈനിലെ അൽ റൗദയിലും മഴ രേഖപ്പെടുത്തി.
അതിനിടെ രാജ്യത്ത് തണുപ്പ് ശക്തമായിട്ടുണ്ട്. റാസൽഖൈമയിലെ ജബൽ ജെയ്സിൽ വെള്ളിയാഴ്ച രാവിലെ മഞ്ഞുവീഴ്ചയും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തവണ ശൈത്യകാലം ആരംഭിച്ച ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ തണുപ്പാണ് കഴിഞ്ഞ ദിവസത്തേത്.
ജബൽ ജെയ്സിൽ കുറഞ്ഞ താപനില 2.2 ഡിഗ്രിയാണ് വെള്ളിയാഴ്ച രാവിലെ 6.45ന് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.