Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീ​ണ്ടും മ​ഴ...

വീ​ണ്ടും മ​ഴ വ​രു​ന്നു, മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

text_fields
bookmark_border
വീ​ണ്ടും മ​ഴ വ​രു​ന്നു, മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ
cancel


ദു​ബൈ: രാ​ജ്യ​ത്താ​ക​മാ​നം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച മ​ഴ​ക്ക്​ ഈ ​ആ​ഴ്ച​യി​ൽ തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം.

ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണ്​ വ്യാ​ഴാ​ഴ്ച വ​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​ന്ന​തോ​ടൊ​പ്പം മ​ല​യോ​ര, തീ​ര​ദേ​ശ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്. 40 കി. ​മീ വേ​ഗ​ത്തി​ൽ കാ​റ്റു​ണ്ടാ​കു​മെ​ന്നും പൊ​ടി​ക്കാ​റ്റ്​ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. മ​ഴ പെ​യ്യു​ന്ന സ​മ​യ​ത്ത്​ വാ​ദി​ക​ളി​ൽ​നി​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ജ​ന​ങ്ങ​ൾ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച​യും രാ​ജ്യ​ത്ത്​ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു.

അ​തി​നി​ടെ, മ​ഴ ല​ഭി​ച്ചെ​ങ്കി​ലും താ​പ​നി​ല വ​രും ദി​വ​സ​ങ്ങ​ളി​ലും പെ​ട്ടെ​ന്ന്​ കു​റ​യാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ്​ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. ദു​ബൈ, അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ 36ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ​യും അ​ബൂ​ദ​ബി​യി​ൽ 35ഡി​ഗ്രി വ​രെ​യും ചൂ​ട്​ അ​നു​ഭ​വ​​പ്പെ​ടാം. ന​വം​ബ​ർ സാ​ധാ​ര​ണ ഗ​തി​യി​ൽ 30ഡി​ഗ്രി​ക്ക്​ താ​​ഴേ​ക്ക്​ താ​പ​നി​ല കു​റ​യു​ന്ന മാ​സ​മാ​ണ്. ഇ​ത്ത​വ​ണ മാ​സം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് താ​പ​നി​ല ഇ​ത്ത​ര​ത്തി​ൽ മാ​റു​ക​യു​ള്ളൂ എ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainUAE.
News Summary - Rain is coming again, authorities warned
Next Story