മഴ: അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു
text_fieldsഷാർജ: ശൈത്യകാലത്ത് വിരുന്നെത്തിയ മഴ രാജ്യത്തെ അണക്കെട്ടുകളിലെ ജലനിരപ്പുയർത്തിയതായി ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം അണ്ടർസെക്രട്ടറി എൻജിനീയർ ഹസൻ മുഹമ്മദ് ജുമാഅൽ മൻസൂരി പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞതോടെ വിവിധ അണക്കെട്ടുകൾ നേരിട്ട് സന്ദർശിച്ച ശേഷമാണ് മൻസൂരി അഭിപ്രായപ്പെട്ടത്.
താഴ്വരകളിലെ മഴവെള്ളത്തിന്റെ ഒഴുക്ക്, പേമാരി, വെള്ളപ്പൊക്കം എന്നിവ നിരീക്ഷിക്കാൻ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം സ്വീകരിച്ച ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് അൽ മൻസൂരി വിശദീകരിച്ചു. തത്സമയം ജലപ്രവാഹം നിരീക്ഷിക്കാൻ ജലപ്രവാഹത്തിന്റെ അളവും ആഴവും കൃത്യതയോടെ മന്ത്രാലയത്തിന്റെ കൺട്രോൾ ആൻഡ് മോണിറ്ററിങ് യൂനിറ്റിൽ രേഖപ്പെടുത്തുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു സംവിധാനം മിഡിൽ ഈസ്റ്റിൽ ആദ്യത്തേതാണ്. പെരുമഴയത്ത് അപകടം സംഭവിക്കുന്നതിനുമുമ്പ് രക്ഷാപ്രവർത്തനങ്ങൾ നടത്താൻ സാങ്കേതിക വിദ്യ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.