Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇടിയോട്​ കൂടിയ മഴ;...

ഇടിയോട്​ കൂടിയ മഴ; ഓറഞ്ച്​, യെല്ലോ അലർട്ട്

text_fields
bookmark_border
rain at Abudhabi
cancel
camera_alt

അ​ബൂ​ദ​ബി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യു​ടെ ദൃ​ശ്യം. എ​ൻ.​സി.​എം പ​ങ്കു​വെ​ച്ച​ത്

ദു​ബൈ: യു.​എ.​ഇ​യി​ൽ വ്യാ​പ​ക​മാ​യി​ വെ​ള്ളി​യാ​ഴ്ച ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. അ​ജ്​​മാ​ൻ ഒ​ഴി​കെ ആ​റു എ​മി​റേ​റ്റി​ലാ​ണ്​​ മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 55 കി.​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ എ​ൻ.​സി.​എം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ദു​ബൈ​യി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല 28 ഡി​ഗ്രി​യും അ​ബൂ​ദ​ബി​യി​ൽ 29 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലു​മെ​ത്തി. ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ൽ​ എ​ൻ.​സി.​എം ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളി​ലും ഉ​മ്മു​ൽ ഖു​വൈ​നി​ലെ ചി​ല​യി​ട​ങ്ങ​ളി​ലു​മാ​ണ്​ മി​ന്ന​ൽ ഉ​ണ്ടാ​യ​ത്.

അ​ബൂ​ദ​ബി​യി​ൽ പൊ​ലീ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വേ​ഗ​പ​രി​ധി കു​റ​ക്കു​ക​യും ചെ​യ്തു. വ​ട​ക്ക​ൻ എ​മി​റേ​റ്റി​ൽ അ​ർ​ധ​രാ​ത്രി​യോ​ടെ കാ​റ്റി​നും മ​ഴ​ക്കും ശ​മ​ന​മാ​വു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മാ​നം. അ​തേ​സ​മ​യം, വാ​രാ​ന്ത്യം മു​ഴു​വ​ൻ 60 കി.​മീ​റ്റ​ർ വേ​ഗ​ഡ​ത​തി​ൽ കാ​റ്റ്​ തു​ട​രും. ഒ​മാ​ൻ, അ​റേ​ബ്യ​ൻ ക​ട​ലു​ക​ളി​ൽ സ്ഥി​തി പ്ര​ക്ഷു​ബ്​​ധ​മാ​ണ്. തി​ങ്ക​ളാ​ഴ്ച​യും 50 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ട്.

റാ​സ​ൽ ഖൈ​മ​യി​ൽ വെ​ള്ളി​യാ​ഴ്ച​ പു​ല​ർ​ച്ചെ 2.24 മു​ത​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഉ​ച്ച​വ​രെ ആ​കാ​ശം മേ​ഘാ​വൃ​ത​വും ചെ​റി​യ തോ​തി​ൽ കാ​റ്റു​മു​ണ്ടാ​യി​രു​ന്നു. ചി​ല റോ​ഡു​ക​ളി​ൽ ദൃ​ശ്യ​പ​ര​ത തീ​രെ കു​റ​യു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്​ ​പൊ​ലീ​സ്​ വേ​ഗ​പ​രി​ധി കു​റ​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി യു.​എ.​ഇ​യി​ൽ അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. നേ​രി​യ മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ൽ ത​ണു​പ്പും കു​റ​വാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainweatherUAE NewsthunderOrange Alertyellow alert
News Summary - Rain with thunder; Orange and yellow alert
Next Story