മഴക്കെടുതി: സഹായമെത്തിച്ച് കെ.എം.സി.സി വളന്റിയർമാർ
text_fieldsദുബൈ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ കീഴിലുള്ള വളന്റിയർ വിങ്ങിന്റെ നേതൃത്വത്തിൽ പീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ഷാർജ അൽമജാസ്, അൽ വഹ്ദ, ഖാസിമിയ, അബൂ ശഗാറ എന്നീ സ്ഥലങ്ങളിൽ മഴക്കെടുതിമൂലം കഷ്ടത അനുഭവിക്കുന്നവർക്ക് സാന്ത്വനമേകി. കെ.എം.സി.സി വളന്റിയർമാരുടെ സേവനം നൂറുകണക്കിനാളുകൾക്കാണ് ആശ്വാസമായത്.
മഴക്കെടുതി മൂലം ദുരിതത്തിലായ പ്രദേശങ്ങളിലുള്ളവർക്ക് വെള്ളവും ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കളും ലഭ്യമാക്കിയാണ് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും രംഗത്തെത്തിയത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സിദ്ദീഖ് ചൗക്കി, സുബൈർ അബ്ദുല്ല, ഇസ്മായിൽ നാലാം വാതിക്കൽ, സൈഫുദ്ദീൻ മൊഗ്രാൽ, തല്ഹത് തളങ്കര, ഷാഫി ചെർക്കള, നജീബ് പീടികയിൽ, ജബ്ബാർ ബൈദല, മുഹമ്മദ് കുഞ്ഞി കലായ്, അഷ്റഫ് തൊട്ടോളി, ഷബീർ കൈതക്കാട്, റസാഖ് ബദിയടുക്ക, സജീദ് കാസർകോട്, മുബീൻ മൊഗ്രാൽ, റഫീഖ് മൊഗ്രാൽ, ആരിഫ്, ഷെഫീഖ്, ഷെമീം മൊഗ്രാൽ, മൻസൂർ മൊഗ്രാൽ, ബഷീർ മൊഗ്രാൽ, ഇർഷാദ് മൊഗ്രാൽ, കബീർ വയനാട് എന്നിവർ നേതൃത്വം നൽകി.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തണലാകാൻ മുന്നോട്ടുവന്ന മുഴുവൻ ഭാരവാഹികളെയും വളന്റിയർ വിങ്ങിനെയും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.