38 വര്‍ഷം നീണ്ട ഗള്‍ഫ് ജീവിതം; രാജേന്ദ്ര പ്രസാദും ഷീലയും നാട്ടിലേക്ക്
text_fieldsറാസല്‍ഖൈമ: 1983ല്‍ സൗദി അറേബ്യയില്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസത്തിന് വിരാമമിട്ട് കൊല്ലം സ്വദേശി രാജേന്ദ്ര പ്രസാദ് നാട്ടിലേക്ക്. റാസല്‍ഖൈമ അല്‍ ഹമൂര്‍ അലുമിനിയം സ്ഥാപനത്തിലെ സേവനം മതിയാക്കിയാണ് തിരികെ യാത്ര.
അല്ലലില്ലാത്ത ജീവിതം സമ്മാനിച്ചതാണ് ഗള്‍ഫ് പ്രവാസ നേട്ടമെന്ന് രാജേന്ദ്ര പ്രസാദ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
കുവൈത്ത് യുദ്ധമാണ് സൗദി വിടാന്‍ പ്രേരിപ്പിച്ചത്. '91ല്‍ യു.എ.ഇയിലെത്തി. 2000 വരെ അജ്മാനില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി. 2006ല്‍ റാസല്‍ഖൈമയിലെത്തി.
ജോലിയോടൊപ്പം ദേശ-ഭാഷ വ്യത്യാസമില്ലാതെ ഒരുപിടി നല്ല സുഹൃത്തുക്കളെ ലഭിച്ചത് ആഹ്ലാദകരമായ ഓര്മ. ഗള്‍ഫിലേക്ക് കുടുംബത്തെയും കൂട്ടാനായത് ജീവിതം സന്തോഷകരമാക്കി.
ഭാര്യ സുശീല രാജേന്ദ്ര പ്രസാദ് റാക് കോസ്റ്റ് ട്രേഡിങ്ങില്‍ ജോലി ചെയ്തിരുന്നു. 2007ലെ പ്ലസ് ടു പരീക്ഷയില്‍ മകന് ശരത് ആര്. പ്രസാദ് റാക് സ്കോളേഴ്സ് സ്കൂളിലെ ഒന്നാം റാങ്കുകാരനായത് അഭിമാന നേട്ടം.
2009 മുതല്‍ റാക് എസ്.എന്‍.ഡി.പി സേവനവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്നു.
കൊല്ലം തേവള്ളി ശരത്ഭവന് കല്ലിടാന്തിയില്‍ ശിവാനന്ദെൻറയും പരേതയായ രാജമ്മയുടെയും മകനാണ് രാജേന്ദ്ര പ്രസാദ്. സുന്ദരേശന്- -ലീല ദമ്പതികളുടെ മകളാണ് ഷീല.
ഏക മകന് ശരത് ആര്. പ്രസാദ് ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥന്. ഇരുവര്‍ക്കും റാക് എസ്.എന്‍.ഡി.പി സേവനം കുടുംബ സംഗമത്തില്‍ യാത്രയയപ്പ് നല്കി. ചടങ്ങില്‍ പ്രശസ്തി ഫലകവും പൊന്നാടയും അണിയിച്ച് ഇരുവരെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.