ജനാധിപത്യം നിലനിർത്താൻ ഓരോ ഇന്ത്യൻ പൗരനും നിലകൊള്ളണം -രാജ്മോഹൻ ഉണ്ണിത്താൻ
text_fieldsദുബൈ: വെള്ളക്കാരുടെ തോക്കിനുമുന്നിൽ വിരിമാറ് കാണിച്ചു നേടിയെടുത്ത ജനാധിപത്യ രാജ്യത്തെ ഫാഷിസം പിടിമുറുക്കി ഏകാധിപത്യത്തിന്റെ വരുതിയിലേക്ക് കൊണ്ടുപോകുന്നുവെന്നും കോൺഗ്രസ് നടത്തുന്ന പോരാട്ടത്തിനൊപ്പംനിന്ന് നാടിനെ സംരക്ഷിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ദുബൈ കെ.എം.സി.സി ആസ്ഥാനത്തു സംഘടിപ്പിച്ച സപ്തഭാഷ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ഇൻകാസ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി ഹരീഷ് മേപ്പാട് സ്വാഗതം പറഞ്ഞു. എം.പിക്കുള്ള ഇൻകാസിന്റെ ഉപഹാരം പ്രസിഡന്റ് സജി ബേക്കലും കെ.എം.സി.സിയുടെ ഉപഹാരം ജനറൽ സെക്രട്ടറി സലാം കന്യപ്പാടിയും സമ്മാനിച്ചു. കെ.എം.സി.സി ഇൻകാസ് നേതാക്കളായ അഡ്വ. ആഷിഖ്, ഹുസൈനാർ ഹാജി എടച്ചാകൈ, ഇ.പി. ജോൺസൺ, ഹംസ തൊട്ടി, അഡ്വ. ബി.എം. ജമാൽ, അഡ്വ. ഇബ്രാഹിം ഖലീൽ, നദീർ കാപ്പാട്, ബി.എ. നാസർ, റാഫി പട്ടേൽ, സജി ബേക്കൽ, സലാം കന്യപ്പാടി, രാജീവ് രാമപുരം, ടി.ആർ. ഹനീഫ്, അഹ്മദ് അലി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.