നാട്ടുകാരെ കാണാൻ എം.പി നാഇഫിൽ
text_fieldsദുബൈ: നാട്ടുകാരെ കാണാൻ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നാഇഫ് സൂക്കിലെത്തി. എം.പിയായി തിരഞ്ഞെടുത്തശേഷം ആദ്യമായി ദുബൈയിലെത്തിയ ഉണ്ണിത്താൻ കോവിഡ് കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നാഇഫ് സൂക്കിലെ കാസർകോട്ടുകാരെ കാണാനാണ് എത്തിയത്.
ഇൻകാസ്, കെ.എം.സി.സി നേതാക്കളോടൊപ്പമാണ് രാത്രി 9.30ഓടെ സൂക്കിലെത്തിയത്. ഇൻകാസ് ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ആഷിക്ക് തൈക്കണ്ടി, ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ, ഹൈദർ തട്ടത്തായത്ത്, അഡ്വ. ഫിറോസ്, ഹരീഷ് മേപ്പാട്, റഫീഖ് പട്ടേൽ, കോൺഗ്രസ് നേതാവ് ജമാൽ, ഷൈജു അമ്മാനപ്പാറ, കെ.എം.സി.സി നേതാക്കൾ, നൂറുദ്ദീൻ, കെ.എം.സി.സി നേതാക്കളായ സലാം കന്യാപ്പാടി, സി.ആർ. അനീസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.