റാക് ചേതന ‘മാതൃകം’ വനിതാദിനം ആഘോഷിച്ചു
text_fieldsറാസൽഖൈമ: ചേതന റാസൽഖൈമ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ലോക വനിതാദിനം ‘മാതൃകം 2024 ’ ആഘോഷിച്ചു. ചേതന പ്രസിഡന്റ് സബീന അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തെവിടെയായാലും മലയാളികൾ അവരുടെ സ്വത്വം നിലനിർത്തുന്നവരാണെന്നും അതിൽ അഭിമാനം കൊള്ളുന്നവരാണെന്നും ഡോ.പി.എസ്. ശ്രീകല അഭിപ്രായപ്പെട്ടു. ചടങ്ങിൽ 2023ലെ വിമൻ ഓഫ് ദി ഇയർ പുരസ്കാരം ബറക്കത്ത് നിഷക്ക് ഡോ. പി.എസ്. ശ്രീകല സമ്മാനിച്ചു.
അക്ബർ ആലിക്കര, അൻവർ സി. ചിറക്കമ്പം, അഖില സന്തോഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചേതന രക്ഷാധികാരി മോഹനൻ പിള്ള, ചേതന സെക്രട്ടറി പ്രസൂൺ, കേരളസമാജം വനിത കൺവീനർ മിനി ബിജു യുവകലാസാഹിതിക്കുവേണ്ടി കവിത ടീച്ചർ സംസാരിച്ചു. വനിതകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു. ചേതന വനിതാവേദി കൺവീനർ ലസ്സി സുജിത് സ്വാഗതവും ഷൈജ ജൂഡ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.