Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​വേ​ശ​മാ​യി റാ​ക്...

ആ​വേ​ശ​മാ​യി റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍

text_fields
bookmark_border
rak half marathon
cancel
camera_alt

ട്രോ​ഫി സ്വീ​ക​രി​ച്ച റാ​ക് ഹാ​ഫ് മാ​ര​ത്ത​ണി​ലെ ജേ​താ​ക്ക​ള്‍ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യോ​ടൊ​പ്പം


റാ​സ​ല്‍ഖൈ​മ: 17ാമ​ത് റാ​ക് ഹാ​ഫ് മാ​ര​ത്ത​ൺ പ്രാ​തി​നി​ധ്യം​കൊ​ണ്ടും സം​ഘാ​ട​നം​കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഹാ​ഫ്​ മാ​ര​ത്ത​ണി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കെ​നി​യ​യു​ടെ ഡാ​നി​യ​ല്‍ മ​റ്റെ​ക്കോ​യും (58:45) വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ഇ​ത്യോ​പ്യ​യു​ടെ സി​ഗി ഗെ​ബ്രെ​സേ​ലാ​മ​യും (65:14) ജേ​താ​ക്ക​ളാ​യി. സ​ഹാ​ബി​യ ജോ​ണ്‍കോ​ര്‍ (58:50), ഇ​സാ​യ ല​സോ​യ് (58:55) എ​ന്നി​വ​രാ​ണ് പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍.

വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ഇ​ത്യോ​പ്യ​യു​ടെ അ​ബാ​ബേ​ല്‍ യെ​ഷാ​നെ (65:44), താ​ന്‍സ​നി​യ​ന്‍ താ​രം ജാ​ക്ക്ലി​ന്‍ സ​ക്കി​ലു (66:04) എ​ന്നി​വ​രാ​ണ് ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍. മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ പോ​ലെ ആ​ഫ്രി​ക്ക​ന്‍ താ​ര​ങ്ങ​ള്‍ക്കാ​യി​രു​ന്നു ലോ​ക​ത്തി​ലെ വേ​ഗ​മേ​റി​യ റാ​ക് അ​ര്‍ധ മാ​ര​ത്ത​ണി​ല്‍ ഇ​ക്കു​റി​യും ആ​ധി​പ​ത്യം. സി​ഗി ഗെ​ബ്രെ​സേ​ലാ​മ​യും ജാ​ക്ക്ലി​നും ത​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത മി​ക​വി​നെ മ​റി​ക​ട​ന്നാ​ണ് റാ​ക് ഹാ​ഫ് മാ​ര​ത്ത​ണി​ല്‍ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. ര​ണ്ടാം​സ്ഥാ​ന​ക്കാ​രി​യാ​യ അ​ബാ​ബേ​ല്‍ 2020ലെ ​റാ​ക് ഹാ​ഫ് മാ​ര​ത്ത​ണി​ല്‍ ജേ​താ​വാ​യി​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ല്‍ ന​ട​ന്ന പ്രൗ​ഢ ച​ട​ങ്ങി​ല്‍ റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍ ജേ​താ​ക്ക​ള്‍ യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യി​ല്‍ നി​ന്ന് ട്രോ​ഫി​ക​ള്‍ ഏ​റ്റു​വാ​ങ്ങി. റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് റാ​ക്കി ഫി​ലി​പ്സ്, മ​ര്‍ജാ​ന്‍ സി.​ഇ.​ഒ അ​ബ്ദു​ല്ല അ​ല്‍ അ​ബ്ദു​ലി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. മാ​ര​ത്ത​ണി​ല്‍ ലോ​ക റെ​ക്കോ​ഡി​ട്ട, ഈ ​മാ​സം അ​ന്ത​രി​ച്ച കെ​ല്‍വി​ന്‍ കി​പ്റ്റ​ത്തി​ന് ത​ന്‍റെ വി​ജ​യം സ​മ​ര്‍പ്പി​ക്കു​ന്ന​താ​യി ട്രോ​ഫി സ്വീ​ക​രി​ച്ച് കെ​നി​യ​ന്‍ താ​ര​മാ​യ ഡാ​നി​യ​ല്‍ മ​റ്റെ​ക്കോ പ​റ​ഞ്ഞു. 21 കി.​മീ​റ്റ​ര്‍ എ​ലൈ​റ്റ് ഫീ​ല്‍ഡി​ന് പു​റ​മെ പ​ത്ത്, അ​ഞ്ച്, ര​ണ്ട് കി.​മീ​റ്റ​റു​ക​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ 5,700ലേ​റെ പേ​ര്‍ പ​​ങ്കെ​ടു​ത്ത​താ​യി സം​ഘാ​ട​ക​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRAK Half Marathon
News Summary - RAK half marathon
Next Story