പരിശീലനം തുടങ്ങാം; റാക് ഹാഫ് മാരത്തൺ അൽ മർജാൻ ദ്വീപിൽ
text_fieldsയു.എ.ഇ കായിക ഭൂപടത്തിലെ സുപ്രധാന വിരുന്നായ റാക് അര്‍ധ മാരത്തോണിന്‍റെ 18ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അല്‍ മര്‍ജാന്‍ ദ്വീപ് വേദിയാകും. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ദീര്‍ഘദൂര ഓട്ടക്കാരെയും കായിക താരങ്ങളെയും ആവേശഭരിതരാക്കുന്ന പ്രീമിയര്‍ ഈവന്‍റ് കുടുംബങ്ങള്‍ക്കും സമൂഹത്തിനും നല്‍കുന്നത് ആഹ്ളാദകരമായ ദിനമാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഹാഫ് മാരത്തണുകളിലൊന്നാണ് റാക് ഹാഫ് മാരത്തണ്‍. മുന്‍ വര്‍ഷങ്ങളിലെ പോലെ പുതിയ പതിപ്പിലും ലോക റെക്കോര്‍ഡുകള്‍ കടപുഴക്കുന്ന പ്രകടനങ്ങള്‍ റാക് ഹാഫ് മരത്തണ്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കും. വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന റാക് ഹാഫ് മരത്തണിലേക്ക് ലോക അത്ലറ്റുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. പ്രധാന ഹാഫ് മരത്തണ്‍ ഈവന്‍റിന് പുറമെ 10, അഞ്ച്, രണ്ട് കിലോമീറ്റര്‍ ചെറിയ ദൂര ഓട്ടങ്ങളും ഇവിടെ നടക്കും.
യു.എ.ഇയിലെ പ്രധാനനഗരങ്ങളില്‍ നിന്ന് എളുപ്പത്തിലത്തൊനാകുമെന്നതും ബീച്ചുകള്‍, നീല ജലാശയങ്ങള്‍, അത്യാധുനിക വാസ്തുവിദ്യ തുടങ്ങിയവയും മാരത്തണ്‍ വേദിയാകുന്ന അല്‍ മര്‍ജാന്‍ ദ്വീപിന്‍റെ പ്രത്യേകതയാണ്. മല്‍സരാര്‍ഥികള്‍ക്കും കാഴ്ച്ചക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ആദ്യാവസാനം വരെ ആസ്വാദ്യകരമായ അനുഭവം സമ്മാനിക്കുന്നതാകും റാക് ഹാഫ് മരത്തോണ്‍ 18ാമത് പതിപ്പെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹാഫ് മരത്തണില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നേരത്തെ തയാറെടുപ്പുകള്‍ തുടങ്ങണമെന്ന് സംഘാടകര്‍ നിര്‍ദ്ദേശിച്ചു. 12-16 ആഴ്ചകളില്‍ നിശ്ചിത സമയം പരിശീലനം ക്രമീകരിക്കുക, ശരീരം ചലിക്കുന്ന ജോലി, ദീര്‍ഘ നടത്തം തുടങ്ങിയവക്കൊപ്പം പരിക്കുകള്‍ ഒഴിവാക്കാന്‍ വിശ്രമ ദിനങ്ങള്‍ അനുവദിക്കുകയും ചെയ്യുക. കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയോടൊ സമീകൃതാഹാരം ശീലിക്കുക. പരിശീലനത്തിലുടനീളം ധാരാളം വെള്ളം കുടിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക. റേസ് തുടങ്ങുന്നതിന് മുമ്പ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനും സന്നാഹ മല്‍സരം നടത്തുന്നതിനും കുറെയധികം സമയം നല്‍കുക, കാലാവസ്ഥക്കനുയോജ്യമായതും സുരക്ഷിതവുമായ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുക. പേശികളെ തയാറാക്കുന്നതിനും പരിക്ക് സാധ്യത കുറക്കുന്നതിനും ശ്രദ്ധ നല്‍കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.