സൗഹൃദപ്പെരുമയുടെ ഊഷ്മളതയില്‍ റാക് ഇന്ത്യന്‍ അസോ. ഓണാഘോഷം
text_fieldsറാസല്‍ഖൈമ: വ്യത്യസ്ത കൂട്ടായ്മകളുടെ സംഗമവേദിയായ റാക് ഇന്ത്യന്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം ശ്രദ്ധേയമായി. സാംസ്കാരിക സമ്മേളനം, കലാവിരുന്ന്, ഓണസദ്യ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഓണാഘോഷം നടന്നത്. കേരള സമാജം, ഇന്‍കാസ്, ചേതന, കെ.എം.സി.സി, യുവകല സാഹിതി, സേവനം സെന്‍റര്‍, പ്രവാസി ഇന്ത്യ, വൈ.എം.സി, കേരള പ്രവാസി ഫോറം, നോളജ് തിയറ്റര്‍, സേവനം എമിറേറ്റ്സ് റാക്, യൂത്ത് ഇന്ത്യ, ഐ.സി.സി, നന്മ, കലാഹൃദയം, എയ്ഞ്ചല്‍സ്, സൗഹൃദവേദി, മലയാളം മിഷന്‍, അങ്കമാലി അസോസിയേഷന്‍, തൃശൂര്‍ അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍, ജംഇയ്യതുല്‍ ഇമാമില്‍ ബുഖാരി, സല്‍മാനുല്‍ ഫാരിസി സെന്‍റര്‍, സര്‍വീസ് റാക്, തമിഴ് മണ്ട്രം, റാക് ക്രിക്കറ്റ് അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ കൂട്ടായ്മകളുടെയും വിവിധ സ്ഥാപനങ്ങളുടെയും ഭാരവാഹികളും പ്രവര്‍ത്തകരുമാണ് ഇന്ത്യന്‍ അസോ. പ്രസിഡന്‍റ് എസ്.എ സലീമിന്‍റെ നേതൃത്വത്തില്‍ പരിപാടി ഒരുക്കിയത്.
വിപുലമായ ഓണസദ്യയിൽ ഇന്ത്യക്കാര്‍ക്കൊപ്പം വിവിധ രാജ്യക്കാരും തദ്ദേശീയരും പങ്കാളികളായി. ഇന്ത്യന്‍ സ്കൂളില്‍ നടന്ന കലാവിരുന്നില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഓണാഘോഷം വിജയകരമാക്കാനും വിപുലമായ സദ്യ ഒരുക്കുന്നതിനും വിതരണം ചെയ്യാനും യത്നിച്ച എല്ലാ കൂട്ടായ്മകള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്.എ. സലീമും ജനറല്‍ കണ്‍വീനര്‍ നാസര്‍ അല്‍ദാനയും നന്ദി അറിയിച്ചു.
ഗുരുജയന്തിയും ഓണാഘോഷവും
ദുബൈ: ഗുരു വിചാരധാരയുടെ നേതൃത്വത്തിൽ ഗുരുജയന്തിയും ഓണാഘോഷവും നടത്തി. പ്രവാസലോകത്തെ സമഗ്ര സംഭാവനക്കുള്ള ഗുരുദേവ അവാർഡ് ഡോ. സുധാകരനും (അൽഐൻ) മികച്ച സംരംഭകനുള്ള അവാർഡ് എ.കെ. സെയ്ഫുദ്ദീനും മികച്ച വനിത സംരംഭകക്കുള്ള അവാർഡ് ഷൈല ദേവിനും സമ്മാനിച്ചു. രക്ഷാധികാരി മുരളീധരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഒ.പി. വിശ്വംഭരൻ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക സിനിമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി, ഡോ. സുധാകരൻ, യേശുദാസ്, സെയ്ഫുദ്ദീൻ, ഷൈല ദേവ്, പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ, സി.പി. മോഹൻ, വിനു വിശ്വനാഥൻ, ആകാശ്, അനുരാജ്, മഹേഷ്, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി, ഗായത്രി എന്നിവർ സംസാരിച്ചു. അത്തപ്പൂക്കളം, ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണപ്പാട്ട്, തിരുവാതിര, പുലികളി, നാടൻപാട്ടുകൾ, ഭരതനാട്യം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ്, നാടകം, കവിത ആലാപനം എന്നീ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഇതിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.