റാക് ഇന്ത്യന്‍ സ്കൂള്‍ യു.എ.ഇ സുസ്ഥിര വര്‍ഷാചരണം
text_fieldsറാക് ഇന്ത്യന്‍ സ്കൂള്‍ യു.എ.ഇ സുസ്ഥിര വര്‍ഷാചരണം
റാസല്‍ഖൈമ: യു.എ.ഇ സുസ്ഥിര വര്‍ഷാചരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രക്ഷിതാക്കളെ പങ്കെടുപ്പിച്ച് റാക് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ ബോധവത്കരണ സദസ്സ് ശ്രദ്ധേയമായി.
സ്കൂള്‍ ചെയര്മാന് എസ്.എ. സലീമിന്റെ രക്ഷാധികാരത്തില്‍ നടന്ന പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ വളപ്പില്‍ അബ്ദുല്ലക്കുട്ടി, സ്കൂള്‍ സുസ്ഥിര സമിതി കണ്‍വീനര്‍ രാജ്യശ്രീ സഞ്ജീവ്, ഹെഡ് ബോയ് ഫാരിഷ് ബഷീര്‍, ഹെഡ് ഗേള്‍ ആഞ്ചല്‍ ബാബുരാജ് എന്നിവര്‍ നേതൃത്വം നല്കി. ഐക്യരാഷ്ട്ര പുറത്തിറക്കിയ വിഖ്യാതമായ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി സ്കൂൾ പാഠ്യപദ്ധതി പുനഃക്രമീകരിച്ചതായി പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടി പറഞ്ഞു.
വിദ്യാര്‍ഥികളില്‍ ഈ ലക്ഷ്യങ്ങളെക്കുറിച്ച അവബോധം സൃഷ്ടിക്കുക, സാര്‍വലൗകിക ഉന്നമനത്തിനായി ഈ ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ട പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ താല്പര്യപൂര്വം പങ്കെടുപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി റാക് ഇന്ത്യന്‍ സ്കൂള്‍ ഈ അധ്യയനവര്‍ഷം മുഴുവന്‍ നീളുന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തതായും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.