റാക് പൊലീസ് ആറു മാസത്തിനിടെ നടത്തിയത് 25 സംരംഭങ്ങള്‍
text_fieldsറാസല്‍ഖൈമ: ഈ വര്‍ഷം ആദ്യ പകുതിയില്‍ പൊതുസമൂഹത്തെ പിന്തുണക്കുന്ന 25 സംരംഭങ്ങള്‍ നടപ്പാക്കിയതായി റാക് പൊലീസ് സോഷ്യല്‍ സപ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. കുടുംബങ്ങളും വിവിധ കമ്യൂണിറ്റിയിലെ അംഗങ്ങളും കുട്ടികളുമുള്‍പ്പെടുന്ന 392 കേസുകള്‍ ലഭിച്ചിരുന്നു. ബോധവത്കരണങ്ങള്‍, ശില്പശാലകള്, പ്രഭാഷണങ്ങള്‍ തുടങ്ങിയവയില്‍ 1747 അംഗങ്ങള്‍ ഗുണഭോക്താക്കളായി.
സാമൂഹിക സുരക്ഷയും കുടുംബ ഐക്യവും സുസ്ഥിരതയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും റാക് പൊലീസ് സോഷ്യല്‍ സപ്പോര്‍ട്ട് സെന്റര്‍ ഡയറക്ടര്‍ കേണല്‍ ഡോ. അഹമ്മദ് ഇബ്രാഹിം സുബിയാന് പറഞ്ഞു. ഭിന്നതകളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിന് കക്ഷികള്‍ക്കിടയില്‍ രഹസ്യമായും സൗഹാർദപരവുമായ അനുരഞ്ജനത്തിനും കൂടിയാലോചനകള്‍ക്കും കേന്ദ്രത്തിലെ മന$ശാസ്ത്രജ്ഞരും സാമൂഹിക വിദഗ്ധരും രംഗത്തുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.