സുരക്ഷക്ക് ഡ്രോണ്‍ കാമറ അവതരിപ്പിച്ച് റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: കുറ്റാന്വേഷണത്തിനും അത്യാഹിത സംഭവങ്ങള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയും നൂതന ഡ്രോണ്‍ കാമറ ഉൾപ്പെടുത്തി റാക് ആഭ്യന്തര മന്ത്രാലയം. വിദൂരസ്ഥലങ്ങളിലെ നിരീക്ഷണം ശക്തമാക്കാന്‍ കഴിയുന്നതാണ് പുതിയ ഡ്രോണിനെ ശ്രദ്ധേയമാക്കുന്നതെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍നുഐമി പറഞ്ഞു. സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം നല്‍കുന്നതിന് നവീന ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് രാജ്യപുരോഗതിക്ക് ഗുണകരമാകും.
ഉയര്‍ന്ന റെസല്യൂഷനിലുള്ള വൈഡ് ആംഗിള്‍ കാമറയാണ് ഡ്രോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പ്രദേശങ്ങളുടെ നിരീക്ഷണം സാധ്യമാകുന്നതിനു പുറമെ ജി.പി.എസ് സിസ്റ്റം കൃത്യമായ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് ഉപകരിക്കും. രക്ഷാദൗത്യങ്ങളില്‍ എളുപ്പത്തില്‍ വിന്യസിക്കാന്‍ കഴിയുന്ന ഏരിയല്‍ ഡ്രോണ്‍ കാമറ പ്രതികൂല കാലാവസ്ഥകളിലും കാര്യക്ഷമമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പുതിയ ഡ്രോണിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍നുഐമിയും ഉദ്യോഗസ്ഥരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.