റാക് പൊലീസ് യുവജന സംഗമം
text_fieldsറാസല്‍ഖൈമ: വരുംതലമുറയെ പരിഗണിച്ചാകണം വര്‍ത്തമാനകാല ആവശ്യങ്ങള്‍ നിറവേറ്റേണ്ടതെന്ന് റാക് പൊലീസ് ട്രെയിനിങ് സെന്റര്‍ ഡയറക്ടര്‍ കേണല്‍ ഡോ. നാസര്‍ മുഹമ്മദ് അല്‍ബക്കര്‍ അഭിപ്രായപ്പെട്ടു. ‘നാളെയുടെ യുവജനങ്ങളുടെ സുസ്ഥിര സുരക്ഷ’യെന്ന വിഷയത്തില്‍ സംഘടിപ്പിച്ച യുവജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യങ്ങളുടെ നഷ്ടം, വിഭവങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ നമുക്ക് വീഴ്ച സംഭവിച്ചാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ക്ക് ഇരയാവുക വരും തലമുറയായിരിക്കും. നമുക്കൊപ്പം ഭാവിതലമുറയുടെയും ശോഭനമായ ഭാവി മുൻനിര്‍ത്തിയാണ് 2023നെ സുസ്ഥിരതയുടെ വര്‍ഷമെന്ന് യു.എ.ഇ നേതൃത്വം വിശേഷിപ്പിക്കുന്നതെന്നും ഡോ. നാസര്‍ തുടര്‍ന്നു.
സുസ്ഥിര ആരോഗ്യ സുരക്ഷയെന്ന ആശയത്തിലൂന്നി വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് സാമൂഹിക വികസന മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. മോസ അല്യഹ്ദ് പറഞ്ഞു. ഊര്‍ജ-അടിസ്ഥാന വികസന മന്ത്രാലയത്തിലെ എഞ്ചിനീയര്‍ അമാനി അല്‍മന്‍സൂരി, ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ഫൗണ്ടേഷന് റിസര്‍ച്ച് ഡയറക്ടര്‍ സുമയ്യ അല്‍ ശഹി, സാമ്പത്തിക വികസന വകുപ്പ് ബിസിനസ് ഡെവലപ്പ്മെന്റ് ഡയറക്ടര്‍ ഐഷ ഉബൈദ് അല്‍ അയാന്, സാമിയ അബു അല്മജിദ് തുടങ്ങിയവര്‍ സംസാരിച്ചു. കോംപ്രഹന്‍സീവ് പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ റാക് പൊലീസ് യൂത്ത് കൗണ്‍സില്‍ ചെയര്മാന് ക്യാപ്റ്റന്‍ മുഹമ്മദ് ഗാനിം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.