ഗസ്സക്ക് മാനുഷിക സഹായവുമായി റാക് പൊലീസ്
text_fieldsറാക് പൊലീസിന്റെ നേതൃത്വത്തില്‍ ഗസ്സക്ക് വേണ്ടി ഭക്ഷ്യ കിറ്റുകള്‍ ഒരുക്കുന്നു
റാസല്‍ഖൈമ: യു.എ.ഇയുടെ ‘ഗാലന്റ് നൈറ്റ് 3’ സംരംഭത്തിന്റെ ഭാഗമായി ഗസ്സക്ക് പിന്തുണയുമായി റാക് പൊലീസ്.
രാഷ്ട്ര നേതാക്കളുടെയും റാക് ഭരണാധിപന് ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെയും നിര്‍ദേശ പ്രകാരം സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചാരിറ്റബ്ള്‍ ആൻഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് ഓഫ് ട്രസ്റ്റ് ചെയര്മാന് ശൈഖ് അഹമ്മദ് ബിന്‍ സഖര്‍ ആല് ഖാസിമിയുയുടെയും സെക്രട്ടറി ജനറല്‍ അഹമ്മദ് സുഫ അല്‍ സാബിയുടെയും മേല്‍നോട്ടത്തിലാണ് ഗസ്സക്കായുള്ള ഭക്ഷ്യ സംഭരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റാക് പൊലീസ് കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആൻഡ് പ്രിവന്‍ഷന്‍ വകുപ്പും അല്‍ മാമൂറ പൊലീസ് സ്റ്റേഷനും ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ ഗസ്സയിലെ സഹോദരങ്ങള്‍ക്ക് 40,000 ഭക്ഷ്യ കിറ്റുകളാണ് അയക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.