Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമി​ക​വി​ൽ കു​തി​ച്ച്​...

മി​ക​വി​ൽ കു​തി​ച്ച്​ റാ​ക്​ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ

text_fields
bookmark_border
school
cancel

റാ​സ​ൽ​ഖൈ​മ: എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ൽ മി​ക​ച്ച പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യ​താ​യി റാ​സ​ൽ​ഖൈ​മ നോ​ള​ജ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്. യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര വി​ല​യി​രു​ത്ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യ സ്‌​കൂ​ൾ പ​രി​ശോ​ധ​ന​യു​ടെ ഏ​റ്റ​വും പു​തി​യ ഫ​ല​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഏ​ഴ് സ്‌​കൂ​ളു​ക​ൾ​ക്ക് ‘ഗു​ഡ്​’ റാ​ങ്കി​ങ്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മൂ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ഈ ​വ​ർ​ഷം ‘വെ​രി ഗു​ഡ്​’ വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടാ​ൻ സാ​ധി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും എ​മി​റേ​റ്റി​ലെ നോ​ള​ജ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റും സ്വ​കാ​ര്യ സ്‌​കൂ​ൾ പ​ങ്കാ​ളി​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നേ​ട്ടം ക​ര​സ്ഥ​മാ​ക്കാ​ൻ സാ​ധി​ച്ച​ത്. വെ​രി ഗു​ഡ്​ എ​ന്ന റേ​റ്റി​ങ്​ ല​ഭി​ച്ച ഏ​ക സ്‌​കൂ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള വ​ട​ക്ക​ൻ എ​മി​റേ​റ്റി​ലെ ഏ​ക സ്കൂ​ളാ​ണെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. കൂ​ടാ​തെ, നി​ര​വ​ധി സ്കൂ​ളു​ക​ൾ വി​വി​ധ സൂ​ച​ക​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന മു​ന്നേ​റ്റം കാ​ണി​ക്കു​ക​യും ‘ഗു​ഡ്​’ റേ​റ്റി​ങ്ങി​ലേ​ക്ക് അ​ടു​ത്തു​വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നേ​ട്ടം ക​ര​സ്ഥ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ച്ച സ്കൂ​ളു​ക​ളു​ടെ സ​മ​ർ​പ്പ​ണ​ത്തെ റാ​സ​ൽ​ഖൈ​മ നോ​ള​ജ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്​ ബോ​ർ​ഡ് അം​ഗം ഡോ. ​​​അ​ബ്ദു​ർ​റ​ഹ്മാ​ൻ അ​ൽ ന​ഖ്ബി അ​നു​മോ​ദി​ച്ചു. ഒ​രു അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ ഇ​ത്ര​യും ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി കാ​ണു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും റാ​സ​ൽ​ഖൈ​മ​യി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​ങ്കാ​ളി​ക​ളു​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​വും ക​ഠി​നാ​ധ്വാ​ന​വും നേ​ട്ടം എ​ടു​ത്തു​കാ​ണി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​നും തു​ട​ർ​ച്ച​യാ​യ പു​രോ​ഗ​തി​ക്കു​മു​ള്ള റാ​സ​ൽ​ഖൈ​മ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ ഇ​ത് വ്യ​ക്​​ത​മാ​ക്കു​ന്നു. സ്വ​കാ​ര്യ സ്‌​കൂ​ൾ ഉ​ട​മ​ക​ൾ, നേ​താ​ക്ക​ൾ, അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, സ​മൂ​ഹം എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും കൂ​ടാ​തെ ഇ​ത്ത​രം ഫ​ലം കൈ​വ​രി​ക്കാ​നാ​വി​ല്ല -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolU.A.E News
News Summary - Rak private schools
Next Story