ഈ നാട്ടിൽ അതിപുരാതന കാലത്ത് ജീവി വര്‍ഗങ്ങളുടെ വംശനാശത്തിന് സാക്ഷ്യം വഹിച്ചിരുന്നെന്ന പഠനം
text_fieldsഖനന ഗവേഷണങ്ങളില്‍ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഹരം പകരുന്ന വിവരങ്ങള്‍ സമ്മാനിക്കുന്ന റാസല്‍ഖൈമ അതിപുരാതന കാലത്ത് ജീവി വര്‍ഗങ്ങളുടെ വംശനാശത്തിന് സാക്ഷ്യം വഹിച്ചിരുന്നതായി പഠനം.
റാക് അല്‍ ഗലീലയിലെ പാറകളുടെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. സ്വീഡന് ലണ്ട് സര്‍വ്വകലാശാലയിലെ ഗവേഷകനായ ജോഹന്നാസ് ഗ്രിഫ് പങ്കുവെക്കുന്ന വിശദാംശങ്ങളില്‍ 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ യു.എ.ഇയിലെ പ്രദേശങ്ങളില്‍ 'ടെഥിസ്' സമുദ്ര ക്ഷോഭവും അഗ്നി സ്ഫോടന ദുരന്തങ്ങളും താണ്ഡവമാടിയിട്ടുണ്ടെന്നാണ് പ്രധാന വിശകലനം.
100-300 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ഭൂമുഖത്തുണ്ടായതെന്ന് കരുതപ്പെടുന്ന സമുദ്രമാണ് ടെഥിസ്. നിലവിലെ മെഡിറ്ററേനിയന്‍ കടലിെൻറ സ്ഥാനത്തുണ്ടായിരുന്ന പുരാതന ജലാശയം. ടെഥിസിന് തെക്കന്‍ യൂറോപ്പ്, മെഡിറ്ററേനിയന്‍, വടക്കേ അമേരിക്ക, ഇറാന്, ഹിമാലയം, തെക്ക് കിഴക്ക് ഏഷ്യ തുടങ്ങിയ പ്രദേശങ്ങളോളം വിസ്തൃതിയില്‍ വ്യാപിച്ച് കിടന്നിരുന്നതായും പറയപ്പെടുന്നു. ആസ്ത്രിയന്‍ ഭൗമ ശാസ്ത്രജ്ഞനായ എഡ്വേഡ് സൂയസ് ആണ് സമുദ്രത്തിന് ടെഥിസ് എന്ന് നാമകരണം ചെയ്തത്.
റാസല്‍ഖൈമയിലെ പാറകളില്‍ നിന്നുള്ള ഓയിഡുകള് (കാല്‍സ്യം കാര്ബണേറ്റിെൻറ സൂക്ഷ്മ ധാന്യങ്ങള്‍) ആണ് ഗവേഷണത്തിലൂടെ പുതിയ നിഗമനങ്ങളിലത്തൊന് സഹായിച്ചതെന്ന് ഗ്രിഫ് അഭിപ്രായപ്പെട്ടു. അഗ്നിപര്‍വ്വത വിസ്ഫോടനത്തില്‍ രൂപപ്പെട്ട തിരമാലകള്‍ നാശം വിതക്കുന്നതായിരുന്നു. ജീവികളുടെ വംശനാശത്തിന് കാരണമായത് ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിെൻറ പ്രവാഹമായിരുന്നു. ഇത് ജീവി വര്‍ഗങ്ങളെ തുടച്ചു നീക്കുകയും ദിനോസറുകളുടെ ആധിപത്യത്തിന് വഴി വെക്കുകയും സമുദ്ര ജീവികളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായും ജോഹന്നാസ് ഗ്രിഫ് വ്യക്തമാക്കി.
അതേസമയം, ഏവരെയും ആകര്‍ഷിക്കുന്നതാണ് റാസല്‍ഖൈമയിലെ പര്‍വ്വത നിരകളെന്നത് ശ്രദ്ധേയമാണ്. മലനിരകളെ ഉറപ്പിച്ചു നിര്‍ത്തുന്ന പാറകളിലെ അതുല്യമായ രൂപകല്‍പ്പനകള്‍ തന്നെ മുഖ്യ ആകര്‍ഷണം. ചെറുതും ഭീമാകാരവുമായ പാറകളിലെ ചിത്രപ്പണികളെ വെല്ലുന്ന ഗാംഭീര്യ രൂപകല്‍പ്പനകള്‍.
തദ്ദേശീയര്‍ക്കൊപ്പം വിദേശികള്‍ക്കിടയിലും പണ്ടു കാലത്ത് ഇവിടെ നിന്ന് കടല്‍ ഇറങ്ങിയതാണെന്ന വര്‍ത്തമാനവും സാധാരണം. ഇതിനെ സാധൂകരിക്കുന്നതാണ് സ്വീഡന് ഗവേഷകരുടെ അതിശയിപ്പിക്കുന്ന പുതിയ ഗവേഷണ പഠന വിശകലനമെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.