വനിത പ്രതിഭകള്‍ക്ക് റാക് സമന്വയ ആദരവ് ഏപ്രില്‍ അഞ്ചിന്
text_fieldsഖൗല അല്‍ തയ്യാനി ബെനി ഇബ്രാഹിം, ഫൗസിയ സഹൂര്‍, റീമ ബിൻത്, സിന്ധു നായര്‍, മെഹ്ജബിന്‍, ദീപ വിനോദ്, നിര്‍മല, അനുഭാ നിജാവന്‍
റാസല്‍ഖൈമ: ലോക വനിതദിനാഘോഷത്തോടനുബന്ധിച്ച് റാക് സമന്വയയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ അഞ്ചിന് റാസല്‍ഖൈമയില്‍ വനിതദിനം ആചരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റാക് മാളുമായി സഹകരിച്ച് നടത്തുന്ന ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച എട്ട് വനിതകളെ ആദരിക്കും. ഖൗല അല്‍ തയ്യാനി ബെനി ഇബ്രാഹിം, ഫൗസിയ സഹൂര്‍, റീമ ബിൻത്, സിന്ധു നായര്‍, മെഹ്ജബിന്‍, ദീപ വിനോദ്, നിര്‍മല, അനുഭാ നിജാവന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രശസ്തിഫലകം സമ്മാനിക്കും.
വൈകുന്നേരം ഏഴിന് റാക് മാള്‍ ഫുഡ് കോര്‍ട്ട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക സമ്മേളനവും കലാ പ്രകടനങ്ങളും നടക്കും. വിദഗ്ധരുടെ നേതൃത്വത്തില്‍ സൗജന്യ വൈദ്യ പരിശോധനയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.