Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊ​ഴി​ലാ​ളി​ക​ള്‍ക്ക്...

തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പ്ര​ത്യേ​ക ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യു​മാ​യി റാ​കി​സ്

text_fields
bookmark_border
റാ​കി​സ്
cancel
camera_alt

റാ​കി​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് റാ​ക് ഇ​ന്‍ഷു​റ​ന്‍സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ഇ​ന്‍ഷു​റ​ന്‍സ് പ്രോ​ഗ്രാം ക​രാ​റി​ല്‍ ഒ​പ്പു​വെ​ക്കു​ന്ന റാ​ക് ഇ​ന്‍ഷു​റ​ന്‍സ് സി.​ഇ.​ഒ സ​ഞ്ജീ​വ് ബ​ദ്യാ​ലും റാ​കി​സ് സി.​ഇ.​ഒ റാ​മി ജ​ല്ലാ​ദും

റാ​സ​ല്‍ഖൈ​മ: റാ​ക് ഇ​ന്‍ഷു​റ​ന്‍സു​മാ​യി സ​ഹ​ക​രി​ച്ച് തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ ഇ​ന്‍ഷു​റ​ന്‍സ് പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ച് റാ​ക് ഇ​ക്ക​ണോ​മി​ക് സോ​ണ്‍ (റാ​കി​സ്). റാ​കി​സ് ര​ജി​സ്റ്റേ​ര്‍ഡ് ക​മ്പ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്ന് സ​ഹ​ക​ര​ണ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച് റാ​കി​സ് സി.​ഇ.​ഒ റാ​മി ജ​ല്ലാ​ദും റാ​ക് ഇ​ന്‍ഷു​റ​ന്‍സ് സി.​ഇ.​ഒ സ​ഞ്ജീ​വ് ബ​ദ്യാ​ലും പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് ആ​ൻ​ഡ്​ എ​മി​റേ​റ്റ്സ് മ​ന്ത്രാ​ല​യ​വു​മാ​യി കൈ​കോ​ർ​ത്താ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. നി​ല​വി​ലെ വി​സ ഡെ​പ്പോ​സി​റ്റ് ആ​വ​ശ്യ​ക​ത​ക​ള്‍, ശ​മ്പ​ള കു​ടി​ശ്ശി​ക, എ​ന്‍ഡ് ഓ​ഫ് സ​ര്‍വി​സ് ഗ്രാ​റ്റ്വി​റ്റി, നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​ള്ള ചെ​ല​വു​ക​ള്‍, ജോ​ലി സ്ഥ​ല​ത്തു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ള്‍ തു​ട​ങ്ങി സ​മ​ഗ്ര ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ പു​തി​യ ഇ​ന്‍ഷു​റ​ന്‍സ് സൊ​ലൂ​ഷ​നി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.

തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ല്‍പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ റാ​കി​സി​ന് കീ​ഴി​ലെ ബി​സി​ന​സ് ക​മ്യൂ​ണി​റ്റി​ക്ക് സ​മ്പൂ​ര്‍ണ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​യെ​ന്ന് റാ​മി ജ​ല്ലാ​ദ് തു​ട​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmployeesInsuranceUAE News
News Summary - Rakez with special insurance cover for employees
Next Story