Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാമച​ന്ദ്ര​െൻറ...

രാമച​ന്ദ്ര​െൻറ ആശുപത്രി ബിൽ വീട്ടണം, നാട്ടിലെത്തിക്കണം; ഇത്​ നമ്മുടെ ബാധ്യതയാണ്​

text_fields
bookmark_border
ramachandran
cancel
camera_alt?????????? ???????????????????

ദുബൈ: 40 വർഷത്തോളം ദുബൈയിൽ സ്വന്തമായി നല്ല നിലയിൽ ടെക്​സ്​റ്റൈൽസ്​ ബിസിനസ്​ നടത്തുകയായിരുന്നു കാസർകോട്​ പള്ളിക്കര സ്വദേശി രാമചന്ദ്രൻ (60). പിന്നെ നഷ്​ടം വന്നു കച്ചവടം പൂട്ടിയതോടെ നാഇഫിലെ ഒരു തുണിക്കടയിൽ സെയിൽസ്​മാനായി ജോലിയാരംഭിച്ചു. കാൻസർ രോഗിയായ ഭാര്യയുടെയും ഹൃ​​ദയരോഗികളായ മക്കളുടെയും ചികിത്സയും ചെലവും നടന്നുപോകാൻ ഇൗ അറുപതാം വയസ്സിലും രാമചന്ദ്രന്​ അധ്വാനിക്കലല്ലാതെ നിവൃത്തിയില്ലായിരുന്നു. 

അതിനിടെയാണ്​ പക്ഷാഘാതം​ ബാധിച്ച്​ തളർന്നുപോയത്​. കോവിഡ്​ പ്രതിസന്ധി കാലമായതിനാൽ സർക്കാർ ആശുപത്രികളിലൊന്നും പ്രവേശിപ്പിക്കാൻ നിർവാഹമില്ലാത്ത അവസ്​ഥയായിരുന്നു. ദുബൈ അമേരിക്കൻ ഹോസ്​പിറ്റലിലാണ്​ ഇടം കിട്ടിയത്​. ഇൻഷുറൻസൊന്നും ഇല്ലെങ്കിലും ചികിത്സ വൈകാതിരിക്കാൻ ആശുപത്രിക്കാർ ശ്രദ്ധിച്ചു. 

ഒാപ്പറേഷൻ നടത്തി. മരുന്നും ചികിത്സയും നൽകി. ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും അപകടഘട്ടം തരണം ചെയ്​തു. ആശുപത്രി ബില്ല്​ 12 ലക്ഷം ദിർഹമാണ്​ വന്നിരിക്കുന്നത്​. വയറുവേദനക്ക്​ ഗുളിക വാങ്ങാൻ പോലും പണമില്ലാത്ത മനുഷ്യനാണ്​. കുടുംബക്കാരാരും ഇവിടെയില്ല. 

കോൺസുലേറ്റും സൻമനസുകളും മറ്റ്​ അധികൃതരും അടിയന്തിരമായി ഇടപെട്ടാൽ മാത്രമേ ഇദ്ദേഹത്തെ എത്രയും വേഗം നാട്ടിലെത്തിക്കാനാവൂ. ആരോഗ്യ വിദഗ്​ധൻ ഡോ. മുജീബ്​ റഹ്​മാൻ വടക്കേക്കാടും ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ ഷാജി അമ്മന്നുരും ചേർന്ന്​ വിഷയം പൊതുജന ശ്രദ്ധയിൽകൊണ്ടുവരാനും രാമചന്ദ്രനെ നാട്ടിലെത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്​. പൊതുപിന്തുണയുണ്ടെങ്കിലേ ഇൗ ഉദ്യമം​ സാധ്യമാകൂ. ഷാജി അമ്മന്നൂരി​​െൻറ നമ്പർ: 050 850 45 25.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newshospital
News Summary - ramachandran in dubai hospital
Next Story