അകലെയെങ്കിലും അകം നിറയെ റമദാൻ
text_fieldsദുബൈ: സഹോദരനും കൂട്ടുകാർക്കുമൊപ്പം ദാൽ തടാകത്തിലെ ഹൗസ് ബോട്ടിൽ ഒരു കയ്യിൽ ഇൗന്തപ്പഴവും മറു കയ്യിൽ കശ്മീരി കഹ്വയും പിടിച്ച് കാത്തിരുന്നതും ഹസ്റത്ത് ബാൽ പള്ളി മിനാരത്തിൽ നിന്ന് ബാെങ്കാലി മുഴങ്ങിയതും അവ ചുണ്ടോടു ചേർത്തതും വർഷങ്ങൾക്കു മുൻപാണ്. പക്ഷെ ആ ഇൗന്തപ്പഴത്തിെൻറയും കശ്മീരി സുഹൃത്തുക്കളുടെ ആതിഥ്യത്തിെൻറയും മധുരം ഇപ്പോഴൂം നെഞ്ചിൽ സൂക്ഷിക്കുന്നു പ്രശസ്ത പാരൻറിംഗ്^ യാത്രാ ബ്ലോഗറായ ഹന്ന ജേകോബ്സൻ. ഫിൻലൻറിൽ ജനിച്ച ഹന്ന ദുബൈയിൽ താമസമാക്കിയത് അഞ്ചര വർഷം മുൻപാണ്. എന്നാൽ അതിനുമെത്രയോ വർഷം മുൻപ് അവിചാരിതമായി റമദാനിലും ഇൗദാഘോഷത്തിലും പങ്കു ചേർന്നിട്ടുണ്ട്.
17 വർഷം മുൻപ് യാത്രാ മോഹം തലക്കു പിടിച്ച് ഒറ്റക്ക് സഞ്ചരിക്കവെ ഒമാനിൽ എത്തിയപ്പോൾ നോമ്പുകാലമായിരുന്നു. അവിടുത്തെ സ്വദേശി കുടുംബങ്ങൾക്കൊപ്പം പെരുന്നാളിനും പിന്നീട് ഒരു കല്യാണ വിരുന്നിലും അതിഥിയായി. അപരിചിതരായ അതിഥികൾക്കു പോലും നൽകുന്ന മുന്തിയ പരിഗണനയാണ് ഇഫ്താറിെൻറ ചന്തം. ഡെൻമാർക്കുകാരനായ ഭർത്താവിെൻറ ജോലിയെ തുടർന്നാണ് ദുബൈയിൽ എത്തിയത്. പലവുരു സഞ്ചാരിയായി വന്നിട്ടുണ്ടെങ്കിലും വൈവിധ്യ സമ്പുഷ്ടമായ ഇൗ നഗരത്തിലെ താമസക്കാരിയായി മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ദുബൈയുടെ ഗുണഗണങ്ങളുമായി ചേർന്നു നിൽക്കുന്നതാണ് ഹന്നയുടെ ജീവിതവും.
താനും ഭർത്താവും രണ്ടു രാജ്യക്കാരെന്ന പോലെ മക്കളും രണ്ടു രാജ്യങ്ങളിൽ ജനിച്ചവർ. ഒരാൾ സ്വീഡനിലും രണ്ടാമത്തെ കുഞ്ഞ് യു.എ.ഇയിലും. മക്കളുമായി ചേർന്ന് നടത്തുന്ന യാത്രകളും അതിനിടയിലെ കാഴ്ചകളുമാണ് ഹന്നയുടെ tripsnkids.com സൈറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുമായി ദുബൈയിൽ താമസിക്കുന്നവരും ലോക സഞ്ചാരം നടത്തുന്നവരും ഇൗ സൈറ്റിനെ മികച്ച ഗൈഡായി കണക്കാക്കുന്നു. മനുഷ്യർ അവരവരിലേക്ക് ചുരുങ്ങുന്ന കാലത്ത് ലോകത്തെ മുഴുവൻ അറിഞ്ഞ് സ്നേഹിക്കാൻ ശ്രമിക്കുകയാണ് തങ്ങളെന്ന് ഹന്ന.
കൈക്കുഞ്ഞുങ്ങളുള്ളതിനാൽ ഇൗയടുത്ത കാലം വരെ ദുബൈയിലെ ഇഫ്താർ വിരുന്നുകൾക്ക് പോകാറില്ലായിരുന്നു. എന്നാൽ തെൻറ ഗവേഷണാർഥം റമദാനിൽ അഭിമുഖങ്ങൾ സംഘടിച്ചപ്പോൾ നിരവധി മുസ്ലിം വനിതകൾ വീട്ടിലെത്തി. ഒരു കപ്പ് കാപ്പി പോലും കുടിക്കാതെ ചുറു ചുറുക്കോെട അവർ ഒപ്പം ചേർന്നു. പഠനത്തിൽ അവർ നൽകിയ പിന്തുണ ഏറെ വലുതാണ്. നോെമ്പടുക്കാറില്ലെങ്കിലും ഭക്ഷണത്തിലും ജീവിതത്തിലും മിതത്വം സ്വീകരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്ന് ഹന്ന പറയുന്നു. ലോകത്തിെൻറ പല ഭാഗങ്ങളിലുള്ള കൂട്ടുകാരുടെ റമദാൻ ശീലങ്ങളും ചിട്ടവട്ടങ്ങളും ചോദിച്ചറിഞ്ഞു വെക്കും.
ഇക്കുറി റമദാനിൽ വേനൽ കടുത്തതിനാൽ യൂറോപ്പിലേക്ക് മടങ്ങിയെങ്കിലും പെരുന്നാളിന് മുൻപ് തിരിച്ചെത്തി ആഘോഷങ്ങളും ഒഴിഞ്ഞ റോഡുകളും ആസ്വദിക്കാൻ തന്നെയാണ് തീരുമാനം. ഒാരോ ക്രിസ്തുമസ് പുലരിയിലും തനിക്ക് ആശംസയുമായി ആദ്യമെത്തുന്ന അയൽകാർക്കും പിന്നെ മുഴു ലോകത്തിനും ഇൗദാശംസകളും നേരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.