Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസൽഖൈമയിൽറമദാൻ...

റാസൽഖൈമയിൽറമദാൻ ഫെസ്റ്റിവല്‍

text_fields
bookmark_border
റാസൽഖൈമയിൽറമദാൻ ഫെസ്റ്റിവല്‍
cancel
camera_alt

റമദാന്‍ ഫെസ്റ്റിവല്‍ നടക്കുന്ന റാക് എക്സ്പോ സെന്‍റർ

പുണ്യമാസത്തിന്‍െറ തുടക്കത്തില്‍ സമാരംഭിച്ച റാസല്‍ഖൈമ റമദാന്‍ ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു. വിപുല ശ്രേണിയിലുള്ള ഉല്‍പന്നങ്ങളും പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളും ഒരുക്കി റാക് എക്സ്പോ സെന്‍ററിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങി സര്‍വ വസ്തുവകകളും വിലകിഴിവില്‍ ലഭിക്കുമെന്നത് റാക് എക്സ്പോ റമദാന്‍ ഫെസ്റ്റിവലിന്‍െറ പ്രത്യേകത. സായാഹ്നങ്ങളില്‍ വര്‍ണാഭമായ പ്രഭ പ്രസരിപ്പിക്കുന്ന ഫെസ്റ്റിവല്‍ വേദിയില്‍ കുട്ടികള്‍ക്കായി പ്രത്യേക വിനോദ സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി തുടര്‍ന്നു വന്നിരുന്ന റാക് റമദാന്‍ ഉല്‍സവം കോവിഡ് മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍ത്തിവെച്ചിരുന്നു.

ഇക്കുറി കച്ചവട കേന്ദ്രങ്ങളോടൊപ്പം വൈവിധ്യമാര്‍ന്ന കലാ സാംസ്ക്കാരിക പരിപാടികളും ഒരുക്കിയാണ് ഫെസ്റ്റിവല്‍ പുരോഗമിക്കുന്നത്. വിവിധ രാജ്യക്കാര്‍ക്കൊപ്പം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മലയാളികളും അര്‍ധരാത്രി വരെ തുടരുന്ന റാക് റമദാന്‍ ഉല്‍സവത്തില്‍ സജീവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahRamadan Festival
News Summary - Ramadan Festival in Ras Al Khaimah
Next Story