റമദാൻ: ദുബൈയിൽ റസ്റ്റാറന്‍റ് ഡൈനിങ് ഏരിയകൾക്ക് മറ വേണ്ട
text_fieldsദുബൈ: റമദാനിലെ പകൽ സമയങ്ങളിൽ ദുബൈ റസ്റ്റാറന്‍റുകളിലെ ഡൈനിങ് ഏരിയയിൽ ഭക്ഷണം വിളമ്പാൻ മറ വേണമെന്ന് നിർബന്ധമില്ല.
ദുബൈ ഇക്കോണമി ആൻഡ് ടൂറിസം പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം കഴിക്കുന്ന ഭാഗങ്ങൾ മറക്കേണ്ടതുണ്ടോ ഇല്ലേ എന്ന കാര്യത്തിൽ റസ്റ്റാറൻറുകൾക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വർഷത്തെ ഉത്തരവ് പ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്.
അംഗീകൃത പ്രവൃത്തി സമയത്തിന് അനുസരിച്ച് വേദികളിൽ ഭക്ഷണവും പാനീയങ്ങളും നൽകുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതുമില്ല. കഴിഞ്ഞ വർഷത്തെ റമദാനിലാണ് ദുബൈ സർക്കാർ ആദ്യമായി ഫുഡ് ആൻഡ് ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് മറയില്ലാതെ നോമ്പു സമയങ്ങളിൽ ഭക്ഷണം വിളമ്പാൻ അനുമതി നൽകിയത്. നേരത്തെ നോമ്പു സമയങ്ങളിൽ ഭക്ഷണം വിളമ്പുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന നിബന്ധനയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.