ബർക്കത്ത് നിറഞ്ഞ കാരക്കാച്ചീന്തുകൾ
text_fieldsവീണ്ടും റമദാൻ നമ്മിലേക്കെത്തി. പ്രവാസ ഭൂമികയില്‍ ഇരുന്നു നോമ്പിനെ ഓര്‍ത്തെടുത്താൽ വേരുറച്ചുപോയ ഓർമ്മയുടെ അലക് മുറുക്കിയെടുക്കുമ്പോൾ നന്മയുടെ ഇളം ചിരികളിൽ കൈമാറിക്കിട്ടിയ സുകൃതങ്ങളെ കുറിച്ചോർക്കുമ്പോൾ, വേഗമുള്ള ജീവിത്തിെൻറ ഈ ആസുര കാലത്ത് എല്ലാ പൈതൃകങ്ങളും കാലം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ വേദന.
എസിയുടെ ശീതളിമയിൽ നാല് ചുമരുകൾക്കുളിൽ ലോകം അവസാനിക്കുന്നിടത്ത്, കീ ബോർഡിലും ടാബിലും തലതല്ലി ചിരിക്കുന്ന ബാല്യങ്ങളോട് സിമൻറുതേക്കാത്ത വീടുകളും, അനുഗ്രഹങ്ങൾ മലർക്കെ തുറക്കുന്ന റമദാനെ വരവേല്ക്കാൻ ചകിരി കരിയും വെള്ളില പുഴുങ്ങിയ മിശ്രിതവും ചേർത്ത പാള പലകയായിട്ടു മിനുസമാക്കി നനച്ചു കുളിച്ചു തുടങ്ങുന്ന നോമ്പൊരുക്കങ്ങളെ കുറിച്ചും എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്താനാണ്.
കഴുകി തുടച്ച ധാന്യ പാത്രങ്ങൾ നിറക്കാൻ പുറത്തു വെയിൽ ഏൽപ്പിക്കുന്ന പച്ചരിയും , മുളകും മല്ലിയും മഞ്ഞളും ഉണക്കം മൂപ്പെത്തിയതു സഞ്ചിയിലാക്കി മില്ലിലേക്കുള്ള ചങ്ങാതി യാത്രകളിലെ ഊഷ്മളത ഓർമ്മപ്പതക്കങ്ങളായി മനസ്സിൽ പൂത്തു നിൽക്കുന്നു. ഉപ്പും മുളകും തേച്ചു ഉണക്കി എടുത്തു കുപ്പിയിലാക്കിയ പാവയ്ക്കയും, കപ്പയും ഉമ്മയുടെ അത്താഴ സ്പൈസി സ്പെഷ്യലായ പച്ച നേന്ത്രക്കായ മുളക് തേച്ച് വട്ടത്തിൽ പൊരിച്ചതും ഗൃഹാതുരത്വമായി പച്ച പിടിച്ചു നിൽക്കുന്നു.
ഇന്ന് മട്ടനും ചിക്കനും ബീഫുമെല്ലാം പലതരം വിഭവങ്ങളായി തീൻ മേശകൾ നിറയുമ്പോൾ ഓർമ്മയിൽ രുചിയേറെ തന്ന് മുന്നേറുന്നത്
തേക്കിലയിൽ പൊതിഞ്ഞു കിട്ടുന്ന ആ പഴയ 250 ഗ്രാം നാടൻ പോത്തിറച്ചിയുടെ ഗന്ധം തന്നെ. ബാക്കിയാവുന്ന കൈപ്പുണ്യം ഒരുമയുടെ മനസിെൻറതാണ്. ഇന്ന് ആ െഎശ്വര്യത്തിെൻറ അളവുകോൽ എവിടേയോ കൈമോശം വന്നു പോയിരിക്കുന്നു.വല്ലേപ്പാഴും വീണു കിട്ടുന്ന കുടുംബമായുള്ള േനാമ്പുതുറകൾ ബന്ധങ്ങൾക്ക് ശക്തി കൂട്ടിയിരുന്നുവെന്ന് ഉമ്മ പറഞ്ഞത് ഓർക്കുന്നു. ഇന്നത്തെ പോലെ തീൻ മേശയിലെ വിഭവങ്ങളെ ഓർത്തല്ല ഉണ്ടും ഊട്ടിയും അരക്കിട്ടു ഉറപ്പിക്കുന്ന സ്നേഹ ബന്ധങ്ങളെ ഓർത്തായിരുന്നു ഉമ്മ വാചാലമായിരുന്നത്. കാരക്കയുടെ ഏഴു ചീന്തുകളിൽ തുടങ്ങി ഒരു നാടൻ കോഴിയിൽ തീരുന്ന ഇഫ്താറുകളായിരുന്നു അന്ന്. എന്നാലിന്ന് എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവ സമൃദ്ധി കൊണ്ട് തീൻമേശകൾ നിറഞ്ഞിട്ടും നമ്മുടെ വയറും മനസും നിറയാതെ പോകുന്നത് എന്തുകൊണ്ടാകാം?. പഴമയുടെ നൻമകൾ നഷ്ടപ്പെട്ടതുകൊണ്ടാകുമോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.