‘റാഹത്തായി’ നോമ്പു തുറപ്പിക്കാൻ ടീം ഇഫ്താർ ഇത്തവണയും സജീവം
text_fieldsഷാർജ: കഴിഞ്ഞ നോമ്പുകാലത്ത് ദിവസവും ഇരുപതിനായിരത്തിലേറെ പേർക്ക് ഇഫ്താർ ഒരുക്കി യിരുന്ന ടീം ഇഫ്താർ വളൻറിയർമാർ ഈ റമദാനിലും സജീവമാണ്. ‘റാഹത്ത്’ എന്നു പേരിട്ടിരി ക്കുന്ന പദ്ധതി അധികമാരും ശ്രദ്ധിക്കാതെ പോകുന്ന, സാധാരണക്കാരെ ലക്ഷ്യമിട്ടാണ്. അത്തരം ആളുകളെ കണ്ടെത്താൻ പ്രത്യേകമായി വളൻറിയർമാരെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ മറ്റുള്ളവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് അർഹരായവരെ ടീം ഇഫ്താർ നോമ്പുതുറപ്പിക്കുന്നത്.അരി മുതൽ ഉപ്പുവരെയുള്ള 14 ഇനം ഭക്ഷ്യോൽപന്നങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം നടത്തുന്നത്.
ഒരു വ്യക്തിക്ക് ഒരുമാസം വരെ ഉപയോഗിക്കാനുള്ള സാധനങ്ങൾ കിറ്റിലുണ്ടെന്ന് ടീം ഇഫ്താറിന് നേതൃത്വം നൽകുന്നവരിലൊരാളായ ഈസ അനീസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന ആളുകളെ കുറിച്ച് വിവരം ലഭിച്ചാൽ അദ്ദേഹവുമായി മുൻ പരിചയമില്ലാത്ത വളൻറിയർമാരെയാണ് ഇവർക്ക് ഭക്ഷണം എത്തിക്കാൻ നിയോഗിക്കുക. ബുദ്ധിമുട്ടുകൾ പരിചയക്കാരൻ അറിഞ്ഞല്ലോ എന്ന പ്രയാസമില്ലാതെ ഭക്ഷണവകകൾ െകാണ്ടു നോമ്പുതുറക്കാൻ ഇതുവഴി കഴിയും.
നോമ്പിനു മുമ്പുതന്നെ ഭക്ഷണവിതരണം ആരംഭിച്ചിരുന്നുവെന്നും റമദാനിന് ശേഷവും ഭക്ഷണവിതരണം തുടരുമെന്നും ഈസ പറഞ്ഞു.നേരത്തെ ആരെയും ആശ്രയിക്കാതെ മുന്നോട്ടുപോയിരുന്ന പലരും നന്നായി വിഷമം അനുഭവിക്കുന്നതായി കണ്ടുവെന്നും അതുകൊണ്ടുതന്നെ സാധാരണക്കാരായ പ്രവാസികളിലേക്ക് നമ്മുടെ ശ്രദ്ധ നീളേണ്ടത് അത്യാവശ്യമാണെന്നും ടീം ഇഫ്താർ വളൻറിയർമാർ അനുഭവത്തിെൻറ വെളിച്ചത്തിൽ പറയുന്നു. ആറുലക്ഷത്തോളം പേരെയാണ് ടീം ഇഫ്താർ പോയവർഷം നോമ്പ് തുറപ്പിച്ചത്. ജോലികഴിഞ്ഞ ഉടനെ നേരെ സജയിലെ ഇഫ്താർ കൂടാരങ്ങളിലേക്ക് പായുകയായിരുന്നു വളൻറിയർമാർ, കുടുംബത്തിനോടൊപ്പം പോലും ഇഫ്താറിന് കൂടാതെയുള്ള ഈ ജനസേവന പ്രവർത്തനം ഇത്തവണ ലഭിച്ചില്ലല്ലോ എന്ന സങ്കടം ഇവരുടെ മനസ്സിലുണ്ട്. എന്നാൽ, ഇത്തവണ കിറ്റുകൾ വിതരണം ചെയ്യുവാൻ ലഭിച്ച അവസരം സന്തോഷത്തോടെയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.