Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാൻ: മാളുകളുടെ സമയം...

റമദാൻ: മാളുകളുടെ സമയം നീട്ടി

text_fields
bookmark_border
റമദാൻ: മാളുകളുടെ സമയം നീട്ടി
cancel
Listen to this Article

ദുബൈ: റമദാൻ അവസാന പത്തിലേക്കെത്തുമ്പോൾ മാളുകളുടെ സമയം ദീർഘിപ്പിച്ചതായി ദുബൈ ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു. രാത്രി 12 വരെയും പുലർച്ചെ വരെയും ചില മാളുകൾ പ്രവർത്തിക്കും. മാൾ ഓഫ് എമിറേറ്റ്സ് രാവിലെ പത്ത് മുതൽ പുലർച്ചെ ഒന്നു വരെ തുറന്നിരിക്കും. ദുബൈ മാളിലെ റീട്ടെയിൽ ഷോപ്പുകൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ ഒന്ന് വരെയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വരെയും പ്രവർത്തിക്കും.

റസ്റ്റാറന്‍റും ഫുഡ് കോർട്ടുകളും എല്ലാ ദിവസവും രണ്ട് മണിവരെയുണ്ടാകും. ദേര, മിർദിഫ് സിറ്റി സെന്‍ററുകൾ ഒരുമണി വരെ പ്രവർത്തിക്കും. ഇവിടെയുള്ള റസ്റ്റാറന്‍റുകളും കഫേകളും രണ്ടു വരെ തുറക്കും. ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ രാത്രി 12 മണി വരെയുണ്ടാകും. അൽസീഫ്, അൽഖവാനീജ് വാക് എന്നിവ ഒരുമണി വരെയും സിറ്റി വാക്ക് 12 വരെയും തുറന്നിരിക്കും. ലാമെർ, ദ ബീച്ച് എന്നിവ 12 വരെയാണ് പ്രവർത്തിക്കുന്നതെങ്കിലും ഇവിടെയുള്ള ഭക്ഷണശാലകൾ ഒരുമണിവരെയുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiRamadanMall time extended
News Summary - Ramadan: Mall time extended
Next Story