സജീവമായി ഫുജൈറയിലെ റമദാൻ മാർക്കറ്റ്
text_fieldsഫുജൈറ: വിശുദ്ധ മാസമായ റമദാന് ആരംഭിച്ചതോടെ ഫുജൈറയിലെ റമദാന് മാർക്കറ്റ് സജീവമായി. ഫുജൈറ കോര്‍ണിഷിനോട് ചേര്‍ന്ന് മറൈന്‍ ക്ലബിനോടടുത്ത സ്ഥലത്താണ് മാര്‍ക്കറ്റ് ആരംഭിച്ചിട്ടുള്ളത്.
യു.എ.ഇയിലെ പരമ്പരാഗത ഭക്ഷണം ഉൾപ്പെടെ വിവിധ തരത്തിലുള്ള വിഭവങ്ങളാണ് സന്ദർശകർക്കായി ഈ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുള്ളത്. പ്രാദേശികവും ഏഷ്യന്‍ രീതിയിലുള്ളതുമായ റസ്റ്റാറന്റുകൾ, ബേക്കറികൾ, കഫറ്റീരിയകൾ എന്നിവ അടങ്ങിയ 57 സ്റ്റാളുകളുണ്ട്.
25 വര്‍ഷമായി എല്ലാ റമദാന് മാസത്തിലും മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിദേശികളും സ്വദേശികളുമായി നിരവധി ആളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഫുജൈറ മുനിസിപ്പാലിറ്റിയുടെ നിരീക്ഷണത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
സ്വദേശികളായ കുടുംബങ്ങളെ ഉൽപാദനക്ഷമതയുള്ള കുടുംബങ്ങളാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതുകൂടിയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ എൻജിനീയർ മുഹമ്മദ് സെയ്ഫ് അൽ അഫ്ഖാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.