റമദാൻ: ജൂൺ എട്ട് വരെ സൗജന്യ വൈദ്യ പരിശോധന
text_fieldsദുബൈ: റമദാൻ മാസത്തോടനുബന്ധിച്ച് ആരോഗ്യ^പ്രതിരോധ മന്ത്രാലയം സൗജന്യ വൈദ്യ പരിശോധന തുടങ്ങി. ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലാണ് പരിശോധന ആരംഭിച്ചത്. ജൂൺ എട്ട് വരെ പരിശോധനക്ക് സൗകര്യം ഒരുക്കും.
നല്ല ഭക്ഷ്യശീലത്തെ കുറിച്ച ലഘുലേഖ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണങ്ങളുടെ പട്ടിക ലഘുലേഖയിൽ ചേർത്തിട്ടുണ്ട്. എണ്ണയിൽ വറുത്ത ഭക്ഷണത്തിന് പകരം ആവിയിൽ വേവിച്ചതും ചുട്ടതുമായ ഭക്ഷണം ഉപയോഗിക്കാനും നിർജലീകരണം ഒഴിവാക്കാൻ ഉപ്പിെൻറ അളവ് കുറക്കാനും ലഘുലേഖ നിർദേശിക്കുന്നു. മസ്ഹർ, അൽ വർഖ ചന്തകളിലും ദുബൈ ഷോപ്പിങ് സെൻററുകളിലും ഇതു സംബന്ധിച്ച കാമ്പയിൻ നടത്തി. ഷാർജ കോഒാപറേറ്റീവ് സൊസൈറ്റി, അജ്മാൻ മാർക്കറ്റ്സ് അസോസിയേഷൻ, ഉമ്മുൽഖുവൈൻ സർക്കാർ തുടങ്ങിയവ കാമ്പയിന് ആതിഥ്യമരുളി.
ആരോഗ്യകരമായ ശീലങ്ങൾ സ്വായത്തമാക്കാനുള്ള അവസരമാണ് റമദാൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥ ഫാദില മുഹമ്മദ് ശരീഫ് പറഞ്ഞു. പുകവലി ഉപേക്ഷിക്കാനും മിതമായ ഭക്ഷണവും വ്യായാമവും ശീലമാക്കാനും യോജിച്ച സമയമാണ് വ്രതമാസം. അമിത ഭക്ഷണം കഴിക്കുന്നതും മധുരപാനീയങ്ങൾ കൂടുതൽ കുടിക്കുന്നതും ഒഴിവാക്കണം. ഇൗത്തപ്പഴം പോലുള്ള പഴങ്ങൾ, കുറഞ്ഞ െകാഴുപ്പുള്ള പാൽ, വെള്ളം എന്നിവ കഴിച്ച് ദഹനസ്തംഭനവും ശരീരഭാര പ്രശ്നങ്ങളും ഒഴിവാക്കണമെന്നും ഫാദില മുഹമ്മദ് ശരീഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.