ഷോപ്പിങ് ആഘോഷമാക്കാൻ റമദാൻ നൈറ്റ് മാർക്കറ്റ് തുറന്നു
text_fieldsദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റീടെയിലർമാർ അണിനിരക്കുന്ന റമദാൻ നൈറ്റ് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങി. 10 ദിവസത്തെ ഷോപ്പിങ് ആഘോഷം ഏപ്രിൽ 18ന് സമാപിക്കും. ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ കോൺകോഴ്സ്-2വിലെ ഏഴാം നമ്പർ ഹാളിലാണ് നൈറ്റ് മാർക്കറ്റ്. വൈകുന്നേരം അഞ്ചിന് തുടങ്ങി പുലർച്ച രണ്ട് വരെ നീണ്ടുനിൽക്കും. ഡിസൈൻ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, ജൈവ ഉൽപന്നങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, ഹോം ഡെക്കോർ, ഫാഷൻ ആക്സസറീസ്, ലെതർ വസ്തുക്കൾ, കുട്ടികൾക്കായുള്ള കളി സ്ഥലങ്ങൾ എന്നിവയെല്ലാമുണ്ടാകും. വിവിധ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഓഫർ നിരക്കിൽ ഇവിടെ ലഭിക്കും. പ്രവേശനം സൗജന്യം. മാക്സ്പോ എക്സിബിഷൻസാണ് പരിപാടിയുടെ സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.