റമദാൻ ക്വിസ്; ആദ്യ ആഴ്ചയിലെ വിജയികൾ
text_fieldsദുബൈ: പ്രമുഖ കേക്ക് വിതരണക്കാരായ കേക്ക് ഗാലറിയുമായി ചേർന്ന് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന റമദാൻ ക്വിസിന്റെ ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. റമദാൻ ഒന്നുമുതൽ ഏഴുവരെ ‘ഗൾഫ് മാധ്യമ’ത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സമ്മാനം.
ഓരോ ദിവസവും രണ്ടുപേരെ വീതമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് കേക്ക് ഗാലറിയുടെ കേക്കുകൾ സമ്മാനമായി ലഭിക്കും. ‘ഗൾഫ് മാധ്യമ’ത്തിലും വെബ്സൈറ്റിലും (www.madhyamam.com) ദിവസവും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങളിലൂടെ ഇനിയും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. യു.എ.ഇയിൽ നിന്നുള്ളവരെ മാത്രമാണ് മത്സരത്തിന് പരിഗണിക്കുക. ഓരോ ദിവസവും രണ്ടുപേരെയാണ് വിജയികളായി തിരഞ്ഞെടുക്കുന്നത്. ദിവസവും രാത്രി 10ന് മുമ്പാണ് ഉത്തരങ്ങൾ അയക്കേണ്ടത്.
വിജയികൾ:
ചോദ്യം 1: കെ.ബി. ജസീല, സിറാജുദ്ദീൻ ചാലുക്കുന്നൻ (ശരിയുത്തരം: ഹിറ ഗുഹ)
ചോദ്യം 2: സാറാ, മുഹമ്മദ് ഷരീഫ് (ശരിയുത്തരം: ഇന്തോനേഷ്യ)
ചോദ്യം 3: വി.യു. അഷ്റഫ്, മാജിദ ത്വാഹ (ശരിയുത്തരം: ഉമ്മുൽ ഖുറ)
ചോദ്യം 4: അയാസ് ജസീം, ഫാത്തിമ (ശരിയുത്തരം: ഷാർജ)
ചോദ്യം 5: റഷീസ, അഹ്മദ് (ശരിയുത്തരം: 09)
ചോദ്യം 6: മുഹമ്മദ് ഷാഫി, ഷാകിർ (ശരിയുത്തരം: സുൽത്താൻ അൽ നിയാദി)
ചോദ്യം 7: ജസ നിയാസ്, ഹംദാൻ (ശരിയുത്തരം: ജറൂസലേം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.