റമദാൻ ക്വിസ്: അവസാന ഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: ഗൾഫ് മാധ്യമവും കേക്ക ഗാലറിയുമായി ചേർന്ന് റമദാനിലെ ഒരു മാസം സംഘടിപ്പിച്ച ക്വിസ് മത്സരത്തിന് സമാപനം. പുണ്യമാസത്തിൽ വിജ്ഞാനം പകർന്നുനൽകിയ ക്വിസിൽ പങ്കെടുത്ത ആയിരത്തോളം പേരിൽ നിന്ന് അവസാന ഘട്ട വിജയികളെയും പ്രഖ്യാപിച്ചു.
നേരത്തെ ആദ്യ 20 ദിവസങ്ങളിലെ 40 വിജയികളെ പ്രഖ്യാപിച്ചിരുന്നു. അവസാന ഒമ്പത് ദിവസങ്ങളിൽ ശരിയുത്തരം പറഞ്ഞവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 പേരെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഗൾഫ് മാധ്യമം പത്രം, ഒൺലൈൻ, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലൂടെയായിരുന്നു മത്സരം.
വിജയികൾ (ബ്രാക്കറ്റിൽ ശരിയുത്തരം)
ചോദ്യം 21: സിജി ഷാനി, വിനോദ് എബ്രഹാം (ശ്രീനാരായണ ഗുരു).
ചോദ്യം 22: മൊയ്ദീൻ സാബു, രാജേഷ്. വി (സമ്പൂർണ സമർപ്പണം)
ചോദ്യം 23: ആയിഷ ഫാത്തിമ, മുസമ്മിൽ പൂവത്തിങ്കൽ (ഖദീജ ബീവി)
ചോദ്യം 24: സാലിം അബൂബക്കർ, ഹൈദരലി (ഹൈദരലി)
ചോദ്യം 25: ഷഫീഖ് റഹ്മാൻ, ലാമിയ ബുഷ്റ (മൂന്ന്)
ചോദ്യം 26: ദേവദത്ത്, ഹാഷിം (ഇസ്തംബൂൾ)
ചോദ്യം 27: ഷൈജുമോൻ, രേണുക ദമയന്തി (ബഹദൂർഷ സഫർ)
ചോദ്യം 28: റംഷാദ്, ഷാജി (റിയാദ്)
ചോദ്യം 29: റൈഹാൻ അസൻ, സുഹൈന സഗീർ (ലൈലത്തുൽ ഖദ്ർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.