റമദാൻ ക്വിസ്: രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച റമദാൻ ക്വിസിന്റെ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു. പത്രത്തിൽ നൽകിയ ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് 10 വിജയികളെ തിരഞ്ഞെടുത്തത്.
റോവ് ടൂറിസം നൽകുന്ന ഗിഫ്റ്റ് വൗച്ചറാണ് വിജയികൾക്ക് സമ്മാനിക്കുക. വൗചറുകൾ ഡിജിറ്റലായി വിജയികളുടെ വാട്സ്ആപ് നമ്പറിലേക്ക് അയക്കും. റമദാനിന്റെ 30ദിവസം മൂന്ന് ഘട്ടങ്ങളായാണ് മത്സരം നടത്തുന്നത്. രണ്ടാം ഘട്ട വിജയികളെ റമദാനിന്റെ രണ്ടാം പാദത്തിൽ പ്രഖ്യാപിക്കും.
ഒരു ദിവസം ഒരു വിജയി എന്ന രീതിയിൽ 30 ദിവസത്തേക്ക് 30 വിജയികളെ തിരഞ്ഞെടുത്താണ് സമ്മാനം നൽകുന്നത്. ഓരോ ദിവസവും പത്രത്തിൽ നൽകുന്ന ചോദ്യങ്ങൾക്ക് ഇതോടൊപ്പം നൽകിയ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഉത്തരം സമർപ്പിക്കാവുന്ന രീതിയിലാണ് മത്സരം.
വിജയികളുടെ പേരും സ്ഥലവും
1. ഷഹാന ഷിറിൻ അബ്ദുൽ സലാം (അബൂദദി) 2. നബീഹ് മുഹമ്മദ് നവാസ് (ഷാർജ) 3. പി.പി. സയീദ് (ദുബൈ) 4. ഷജീറലി (അജ്മാൻ) 5. അൻസാരി ചെറിയ (ദുബൈ) 6. ഫൈസ നദീർ (അബൂദബി) 7. മുഹമ്മദ് ഷരീഫ് (ദുബൈ) 8. റയാന സലിം (അജ്മാൻ) 9. ഷബീർ (ദുബൈ) 10. ടി.പി ജലീൽ (അബൂദബി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.