റമദാൻ: ഷാർജയിൽ സ്കൂൾ അധ്യയനം അഞ്ച് മണിക്കൂറിലൊതുക്കണം
text_fieldsദുബൈ: റമദാൻ മാസത്തിൽ ഷാർജയിലെ സ്കൂൾ സമയം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയായിരിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു.
രാവിലെ ഒമ്പതിന് മുമ്പായി സ്കൂളുകൾ ആരംഭിക്കരുത്. അതേസമയം, സമയം മൂന്ന് മണിക്കൂറിൽ കുറയാതെയും അഞ്ച് മണിക്കൂറിൽ കൂടാതെയും ക്രമീകരിക്കണമെന്നും എസ്.പി.ഇ.എ കൂട്ടിച്ചേർത്തു. നിർദേശിക്കപ്പെട്ട പ്രകാരമുള്ള പ്രവൃത്തി സമയം നിലനിർത്തുന്നതിന് സ്കൂളുകൾ ഹോംവർക്ക്, പ്രോജക്ടുകൾ, ടെസ്റ്റുകൾ എന്നിവ കുറയ്ക്കണം.
ഏപ്രിൽ രണ്ടാം വാരത്തിലാണ് ഇത്തവണ റമദാൻ എത്തുന്നത്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വ്യാപകമായ രീതിയിൽ റമദാൻ മാസത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും പാലിക്കേണ്ട നിർദേശങ്ങളും നിബന്ധനങ്ങളും നേരത്തേ തന്നെ പുറപ്പെടുവിച്ചിരുന്നു. വിവിധ എമിറേറ്റുകളിൽ റമദാൻ കൂടാരങ്ങൾ ഉൾപ്പെടെ ഉയരില്ലെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.