സുഗന്ധം പൊഴിക്കുന്നു
text_fieldsദുബൈയിലെ ഒാൾഡ് സൂക്കിൽ സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കുന്ന കടയിലാണ് സുഗന്ധം പൊഴിക്കുന്ന പുഞ്ചിരിയുമായി ഖാൻസാദയും കൂട്ടുകാരും നിൽക്കുന്നത്. നാലു വർഷമായി ഇൗ ചെറുപ്പക്കാരൻ ഇവിടെ. ജീവിതത്തിൽ പരാതികളൊന്നുമില്ല. പ്രതീക്ഷകൾ മാത്രം, ആ പ്രതീക്ഷയുടെ ഉത്സവകാലമാണ് ഖാനിന് റമദാൻ. പല നാടുകളിൽ നിന്നുള്ള സഞ്ചാരികൾ സൂക്ക് കാണാനെത്തും.
അവരോട് ഞാനും ചോദിക്കാറുണ്ട് അവരുടെ രാജ്യത്തെ നോമ്പ് വിശേഷങ്ങൾ എന്തെല്ലാമാണെന്ന്. നാട്ടുകാരായ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇഷ്ടം പോലെയുണ്ട്. പാക് വിഭവങ്ങളും ഉൽപന്നങ്ങളും മാത്രം വിൽക്കുന്ന കടകളും എമ്പാടുമുണ്ട്. അതു കൊണ്ട് നാടോർമകൾ അത്ര കണ്ട് അലട്ടാറില്ല. പിന്നെ ഇൗ പ്രവാസം തന്നെ നാടിനു വേണ്ടിയല്ലേ. ഖാൻ സാദ വീണ്ടും സുഗന്ധം പൊഴിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.