സഫാരിയിൽ ‘റമദാന് സൂഖി’ന് തുടക്കം
text_fieldsഷാർജ സഫാരി മാളിൽ ആരംഭിച്ച ‘റമദാൻ സൂഖ്’ ദുബൈ പൊലീസിലെ മേജർ ഡോ. ഒമര്‍ അല്‍ മര്‍സൂഖി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: റമദാനിൽ സന്ദർശകർക്ക് പുത്തൻ ഷോപ്പിങ് അനുഭവം ഒരുക്കുന്ന ‘റമദാന് സൂഖി’ന് മുവൈലയിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ തുടക്കം. വ്രതമാസത്തിൽ ആവശ്യമായ ഉല്പന്നങ്ങള് വേഗത്തിൽ തെരഞ്ഞെടുക്കാന്‍ അവസരം നൽകുന്ന രീതിയിലാണ് സൂഖിന്റെ രൂപകൽപന. 300ല്‍പരം സാധനങ്ങള്‍ സൂഖില്‍ ലഭ്യമാണ്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള പലതരത്തിലുള്ള ഈത്തപ്പഴങ്ങൾ, അത്തിപ്പഴങ്ങൾ, ആപ്രിക്കോട്ട്, തേന്‍, ഓട്സ്, റമദാന് പാനീയങ്ങളായ റൂഅഫ്സ, വിമ്ടോ തുടങ്ങി റമദാന് വിഭവങ്ങള്‍ തയാറാക്കാനുള്ള ആവശ്യവസ്തുക്കൾ തുടങ്ങിയ വൈവിധ്യങ്ങളായ ഉൽപന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. റമദാന് സൂഖിന്റെ ഉദ്ഘാടനം ദുബൈ പൊലീസിലെ മേജർ ഡോ. ഒമര്‍ അല്‍ മര്‍സൂഖി നിർവഹിച്ചു.
സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ പര്‍ച്ചേസ് ബി.എം. കാസിം, അസി. ഓപറേഷന് മാനേജര്‍ ശ്രീജി പ്രതാപന്, പര്‍ച്ചേസ് മാനേജര്‍ ജീനു മാത്യു, അസി. പര്‍ച്ചേസ് മാനേജര്‍ ഷാനവാസ്, സഫാരിമാള്‍ മീഡിയ മാര്‍ക്കറ്റിങ് മാനേജര്‍ ഫിറോസ്, സഫാരി ഗ്രൂപ് പബ്ലിക് റിലേഷന്‍ ഹെഡ് മുഹ്സിന് മുഹമ്മദ്, മറ്റു സഫാരി സ്റ്റാഫ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.റമദാനിനെ വരവേല്‍ക്കാന്‍ സഫാരി എല്ലാ രീതിയിലും തയാറായെന്ന് സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
റമദാനിലെ 30 ദിവസം വിവിധതരത്തിലുള്ള റമദാന് പരിപാടികളും റമദാന് സൂഖില്‍ അരങ്ങേറുമെന്നും അദ്ദേഹം അറിയിച്ചു. 18 ഷോപ്പുകള്‍ സൂഖില്‍ പ്രവര്‍ത്തിക്കും. നോമ്പുതുറക്കാവശ്യമായ വിവിധതരം ഭക്ഷ്യോല്പന്നങ്ങളും ലൈവ് കൗണ്ടറുകളില്‍ ലഭ്യമാണ്. ലുക്കീമത്ത്, അരീസ, കുനാഫ, ബക്ലാവ, ഉള്‍പ്പെടെയുള്ള പരമ്പരാഗത വിഭവങ്ങളും സ്റ്റാളുകളില്‍ ലഭ്യമാണ്. വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നോമ്പ് തുറക്കാനാവശ്യമായ എണ്ണപ്പലഹാരങ്ങള്‍ മുതല്‍ അറേബ്യന്‍ വിഭവങ്ങളും വിവിധതരം കഞ്ഞികളും കേരളീയ ഭക്ഷണ പദാർഥങ്ങളും ലഭ്യമാണ്. റാസല്‍ഖൈമയിലെ സഫാരിമാളിലും റമദാന് സൂഖ് ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.