റമദാൻ: മുൻകരുതൽ നിർദേശങ്ങൾ ഇവയാണ്
text_fieldsദുബൈ: റമദാൻ മാസത്തിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ദേശീയ ദുരന്തനിവാരണ സമിതി നിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് റമദാനിൽ നിയന്ത്രണങ്ങൾ തുടരുന്നത്. അതേസമയം, കഴിഞ്ഞ വർഷത്തെ റമദാനുമായി താരതമ്യം ചെയ്യുേമ്പാൾ ഇക്കുറി നിരവധി ഇളവുകളുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ എമിറേറ്റുകളിലെ ഭരണകൂടങ്ങൾ വിശ്വാസികൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഇതിന് പുറമെയാണ് ദുരന്തനിവാരണ സമിതി രാജ്യത്തൊട്ടാകെയുള്ള നിയന്ത്രണങ്ങൾ വിഡിയോ സന്ദേശത്തിലൂടെ പുറത്തിറക്കിയത്.
നിർദേശങ്ങൾ
ഒരുവീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ ഒഴികെയുള്ളവർ ഇഫ്താറുകൾ നടത്തരുത്
മജ്ലിസുകൾ ഒഴിവാക്കണം
താമസസ്ഥലങ്ങളിൽ ഇഫ്താർ ഭക്ഷണപ്പൊതികൾ എത്തിക്കുന്നത് അനുവദിക്കില്ല
അയൽക്കാരുമായി ഭക്ഷണം പങ്കിടരുത്
ഇഫ്താർ ടെൻറുകൾ അനുവദിക്കില്ല
പള്ളികളിൽ ഭക്ഷണം നൽകരുത്
സ്ഥാപനങ്ങൾക്ക് ലേബർ ക്യാമ്പുകളിൽ ഭക്ഷണം നൽകാം. എന്നാൽ, റസ്റ്റാറൻറുകളുമായും ക്യാമ്പ് മാനേജർമാരുമായും ബന്ധപ്പെട്ടുവേണം ഇത് നടപ്പാക്കാൻ
സാമൂഹിക അകലം പാലിച്ച്, തുറസ്സായ സ്ഥലത്തായിരിക്കണം ഭക്ഷണപ്പൊതി വിതരണം
റസ്റ്റാറൻറുകളുടെ ഉള്ളിലും മുൻവശത്തും ഇഫ്താർ ഭക്ഷണവിതരണം അനുവദിക്കില്ല
ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചാവണം ഭക്ഷണം തയാറാക്കേണ്ടത്
ഭക്ഷണം നിരന്തരം പരിശോധനക്ക് വിധേയമാക്കണം
എല്ലാസമയത്തും മാസ്ക് നിർബന്ധം
ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പാക്കറ്റുകളിലായിരിക്കണം ഭക്ഷണം
പാക്കേജിങ്, വിതരണം ഉൾപ്പെടെ എല്ലാ സമയത്തും സാമൂഹിക അകലം ഉറപ്പാക്കണം
റമദാൻ ആശംസകൾ ഫോൺ വഴിയോ സമൂഹമാധ്യമങ്ങൾ വഴിയോ മാത്രം
ഖുർആൻ ഉൾപ്പെടെയുള്ളവ സമ്മാനമായി നൽകരുത്
സ്ഥാപനങ്ങളിലും സൂഖുകളിലും കൂട്ടംചേരരുത്
യാചകരെ കണ്ടാൽ അധികൃതരെ വിവരം അറിയിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.